തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിആര്‍ നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. അവശ്യ സർവീസ് അല്ലാത്ത സ്ഥാപനങ്ങൾ അഞ്ച്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും. പണം വന്നത് ആര്‍ക്കുവേണ്ടിയാണെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനുള്ള തീരുമാനമുണ്ടായത്.
കേസുമായി ബന്ധപ്പെട്ട് പല ബി.ജെ.പി നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍.
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രിംകോടതി റദ്ദാക്കി. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹകേസില്‍നിന്ന് സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി.
1962ലെ ഉത്തരവ് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വകുപ്പുകളില്‍ സംരക്ഷിക്കപ്പെടുമെന്നും കേദാര്‍ സിങ് കേസിലെ വിധി ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് യു.യു. ലളിത്, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി....
കാസർകോട്∙ ജില്ലയിലെ 50 വാർഡുകൾ സീറോ കോവിഡ് വാർഡുകളായി മാറി. ജില്ലാ ഭരണ സംവിധാനവും, അധ്യാപകരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും എല്ലാം ചേർന്ന് നടത്തിയ കൂട്ടായ യജ്ഞത്തിലൂടെയാണ് ഇന്നലെ 50 സീറോ വാർഡുകളായത്.
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ (BECKS KRISHNAN) (45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍...
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്.
മാര്‍ച്ച് 24 ന് കാസര്‍ഗോഡ് നിന്നാണ് പണം എത്തിച്ചതെന്നാണ് വിവരം. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച ബി.ജെ.പിയുടെ എക്സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രയ്ക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്...
ഉപ്പള: പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം താലൂക്കിലെ പിന്നോക്കാവസ്ഥ പ്രത്യേകം പരിഗണിച്ച് മുഴുവൻ വിദ്യാലയങ്ങളിലെയും അധ്യാപക ഒഴിവുകൾ ഉടൻ നികത്തണമെന്ന് ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ വിദ്യഭ്യാസ മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഡിജിറ്റൽ ക്ലാസ് മുറികൾ വഴി പഠനം രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 80 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 4620 രൂപയായി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവിലയിൽ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. അതിനിടെ രണ്ടു ദിവസം വില കുറഞ്ഞെങ്കിലും പിന്നീട് വില ഉയരുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടുന്നതാണ്...
റിയാദ്: ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദും സൗദി സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും തമ്മിലായിരുന്നു ചര്‍ച്ച ആരംഭിച്ചത്.
ഇന്ത്യ- സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന സൂചന ഇന്ത്യന്‍ അംബാസിഡര്‍ കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...