കുമ്പള:അംഗഡിമുഗർ ഒടുവാർ അമാനത്തുൽ ഇസ്ലാം മദ്രസ വാർഷികവും മതവിജ്ഞാന സദസ്സും
2026 മെയ് 09,10,11,12,13 തീയതികളിൽ ബദർ ജുമാ മസ്ജിദ് ഒടുവാറിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴു മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
ഡോ. ഫാറുഖ് നഈമി കൊല്ലം ഹിജ്റ എക്സ്പെഡിഷൻ നിർവഹിക്കും.
ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി എട്ടുമണിക്ക് പ്രശസ്ത കാഥികൻ സുബൈർ മാസ്റ്റർ തോട്ടിക്കൽ & പാർട്ടി ഇസ്‌ലാമിക കഥാപ്രസംഗം അവതരിപ്പിക്കും.ചൊവ്വാഴ്ച രാത്രി മണിക്ക് നൗഷാദ് ബാഖവി ചിറയൻകീഴ് മതപ്രഭാഷണം നടത്തും.ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് പ്രവാസി മീറ്റും സാംസകാരിക സമ്മേളനവും നടക്കും.
എ. കെ. എം അഷ്‌റഫ് എം.എൽ. എ ഉദ്ഘാടനം ചെയ്യും.
ആശംസ പ്രസംഗം ജില്ലാ പഞ്ചായത്ത് മെമ്പർ സോമശേഖര ആൾവ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബഷീർ കോട്ടുടൽ,
ഗ്രാമ പഞ്ചായത്തംഗം ശ്രീനിവാസൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കും.
രാത്രി എട്ടു മണിക്ക് സ്വലാത്ത് വാർഷികവും പ്രാർത്ഥന സദസ്സും കമ്പാർ ജുമാ മസ്ജിദ് ഖതീബ്
സലാം ഫൈസി ഉദ്‌ഘാടനം ചെയ്യും. റാഷിദ് ഹിമമി സഖാഫി പള്ളത്തൂർ നേതൃത്വം നൽകും
സദർജുമ മസ്ജിദ് ഖതീബ് റാഷിദ് ഹിമമി സഖാഫി പള്ളത്തൂർ, ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ഒടുവാർ , സ്വാഗതസംഘം ചെയർമാൻ റഫീഖ് റോളക്സ് , കൺവീനർ ഹാരിസ് സി.എച്, ജമാഅത്ത് വൈസ് പ്രസി. ഹുസൈൻ മുബാറക്, പി. ടി എ പ്രസിഡൻ്റ് മുനീർ കാനടുക്ക, ജമാഅത്ത് ജോയിൻ്റ് സെക്രട്ടറി ബഷീർ ഒടുവാർ എന്നിവർ സംബന്ധിച്ചു

