സൗജന്യയാത്ര: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റം, നാളെ മുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ്

0
86

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ശനിയാഴ്ച മുതൽ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം നടപ്പിലാക്കുന്നു. പുതിയ പരിഷ്കാരം അനുസരിച്ച്, കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ടിക്കറ്റ് നൽകുമ്പോൾ ‘പുരുഷൻ’ അല്ലെങ്കിൽ ‘സ്ത്രീ’ എന്ന് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ മാറ്റങ്ങൾ ഇടിഎം സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ ഇത് ഉചിതമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു. എല്ലാ ഡിപ്പോകളിലും ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യൂണിറ്റ് ഓഫീസർമാർക്ക് ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here