Latest news

പാർക്ക് ചെയ്തിരുന്ന കാർ ഞൊടിയിടയിൽ ഓടയിലേക്ക് താഴ്ന്നു പോയി: വൈറലായി വീഡിയോ

മുംബൈ∙ നിർത്തിയിട്ട കാർ മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് താഴ്ന്നു പോയത്. ആളപായമില്ല. കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളും ചാലിൽ മുങ്ങിക്കിടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. നിമിഷങ്ങൾക്കുള്ളിൽ കാറ് വെള്ളത്തിലേക്ക് അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണർ മൂടിയശേഷം...

ബേക്കറിയില്‍ നിന്ന് കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു; ഇന്ത്യയില്‍ ആദ്യമെന്ന് എന്‍സിബി

മുംബൈ: മലാഡിലെ ബേക്കറിയില്‍ നിന്ന് കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.)ആണ്‌ ബ്രൗണി കേക്കുകളും കഞ്ചാവും പിടിച്ചെടുത്തത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. എന്‍.സി.ബിയുടെ സോണല്‍ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച...

രതീഷിന്റേത് ആത്മഹത്യ; പരുക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തെ സംഘര്‍ഷങ്ങളില്‍ പറ്റിയതെന്ന് പൊലീസ്

കണ്ണൂര്‍ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലക്കേസ് പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനം. രതീഷിന്റെ മൃതദേഹത്തില്‍ കണ്ട പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പറ്റിയതാണെന്നാണ് നിഗമനം. രതീഷിന്റെ മരണം സംഭവിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് പൊലീസ് അന്തിമ നിഗമനത്തിലെത്തിയിരിക്കുന്നത്. മന്‍സൂര്‍...

‘തോക്ക് കൊണ്ടുവെച്ചതും കണ്ടെടുത്തതും യോഗിയുടെ പൊലീസ്’; മുസ്ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം, സിസിടിവി കൈയ്യോടെ പൊക്കി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ തീവ്രവാദ കേസില്‍ കുടുക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. മുസ്ലിം മതസ്ഥനായ വ്യക്തിയുടെ സ്ഥാപനത്തില്‍ നടന്ന നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേഠി ജില്ലയിലെ ബാദല്‍ ഗഡ് ഗ്രാമത്തിലെ ഗുല്‍സാര്‍ അഹ്മദിന്റെ ഹാര്‍ഡ്‌വെയര്‍ കടയില്‍ പൊലീസ് അപ്രതീക്ഷിത റെയിഡിനെത്തുകയായിരുന്നു. ഗുല്‍സാറിന് കാര്യങ്ങളെന്തെന്ന് വ്യക്തമാവുന്നതിന് മുന്‍പ് തന്നെ പൊലീസ് കടയില്‍ നിന്ന്...

‘സംസ്ഥാനത്ത് 21ന് 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ 15 മിനിറ്റ് നിര്‍ത്തിയിടും’; ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ തീരുമാനം. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു. വാര്‍ത്താകുറിപ്പ് പൂര്‍ണരൂപം: ”പെട്രോളിയം...

വാഹന വില്‍പ്പനയില്‍ വമ്പന്‍ ഇടിവ്

രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ മാസമായിരുന്നു 2021 മേയ് മാസം. ഈ കാലയളവില്‍ രാജ്യത്ത് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകള്‍ വാഹനങ്ങളുടെ വില്‍പ്പനയെയും രജിസ്ട്രേഷനെയും ബാധിച്ചതിന്‍റെ ഫലമായി 55 ശതമാനം ഇടിവാണ് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ ഉണ്ടായതതെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ...

ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ; നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് സൗദി

ജിദ്ദ: 60,000 തീർത്ഥാടകര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി നല്‍കി.സൗദിയില്‍ താമസിക്കുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവർക്കാണ് അനുമതി . ഇതിനു പിന്നാലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി സൗദി അധികൃതര്‍ രംഗത്തെത്തി. തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ ജീവിതത്തില്‍ ഇതു വരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്കാണ് ഇത്തവണത്തെ ഹജ്ജിന് മുന്‍ഗണന നല്‍കുകയെന്ന് ഹജ്ജ്- ഉംറ ഡെപ്യൂട്ടി മിനിസ്റ്റര്‍...

മത്സരിക്കാതിരിക്കാന്‍ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ബി.ജെ.പി നേതാക്കൾ രണ്ട് ലക്ഷം രൂപ കോഴ നൽകിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാസർകോട് മധൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തിൽ പണം വിതരണം ചെയ്തതെന്നാണ് ആരോപണം. ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ...

കായികലോകത്ത് നിന്ന് വീണ്ടും ദുഖവാര്‍ത്ത! പി.എസ്.എല്ലിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ഫാഫ് ഡുപ്ലെസി ആശുപത്രിയില്‍-വീഡിയോ

ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ക്വെറ്റ ഗ്ലാഡിയേറ്റേവ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെഷവാര്‍ സാല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫീല്‍ഡിംഗിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈന്റെ കാലില്‍ ഡുപ്ലെസിയുടെ തല ശക്തിയായി ഇടിക്കുകയായിരുന്നു. https://twitter.com/73forever_/status/1403772411040858114?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1403772411040858114%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Fcricket%2Ffaf-duplessis-has-been-taken-to-hospital-809732 നേരത്തെ യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍...

ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

കോപന്‍ഹേഗന്‍: .യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ നില മെച്ചപ്പെടുത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററില്‍ അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്‌സണ്‍ കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. https://twitter.com/UEFA/status/1403765507682193409?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1403765507682193409%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fdenmark-footballer-christian-eriksen-stabled-after-collapse-while-playing-against-finland-qulou8 കോപന്‍ഹേഗനില്‍ മത്സരം നടക്കുന്നതിനിടെ 42-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുന്നത്. ഇതോടെ മത്സരം...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img