‘തോക്ക് കൊണ്ടുവെച്ചതും കണ്ടെടുത്തതും യോഗിയുടെ പൊലീസ്’; മുസ്ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം, സിസിടിവി കൈയ്യോടെ പൊക്കി

0
342

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ തീവ്രവാദ കേസില്‍ കുടുക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. മുസ്ലിം മതസ്ഥനായ വ്യക്തിയുടെ സ്ഥാപനത്തില്‍ നടന്ന നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേഠി ജില്ലയിലെ ബാദല്‍ ഗഡ് ഗ്രാമത്തിലെ ഗുല്‍സാര്‍ അഹ്മദിന്റെ ഹാര്‍ഡ്‌വെയര്‍ കടയില്‍ പൊലീസ് അപ്രതീക്ഷിത റെയിഡിനെത്തുകയായിരുന്നു. ഗുല്‍സാറിന് കാര്യങ്ങളെന്തെന്ന് വ്യക്തമാവുന്നതിന് മുന്‍പ് തന്നെ പൊലീസ് കടയില്‍ നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു.

അറസ്റ്റ് നടപടികളിലേക്ക് കടന്നതോടെ കടയില്‍ രണ്ട് സിസിടിവി ക്യാമറകളുണ്ടെന്ന് ഗുല്‍സാര്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു, സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ നശിപ്പിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പൊലീസ് തന്നെയാണ് കണ്ടെടുത്ത തോക്ക് സ്ഥാപനത്തില്‍ ഒളിപ്പിച്ചതെന്ന് സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പൊലീസിന്റെ മനമാറ്റം. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനും പൊലീസ് ശ്രമം നടത്തിയതെന്ന് ഗുല്‍സാര്‍ വ്യക്തമാക്കി.

എന്റെ കടയിലെത്തിയ പൊലീസ് തോക്ക് അനധികൃതമായി സ്ഥാപനത്തില്‍ ഒളിപ്പിച്ചു. പിന്നീട് അവര്‍ തന്നെ ഈ തോക്ക് കണ്ടെടുത്തു. ഞാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അറസ്റ്റിനൊരുങ്ങുകയായിരുന്നു. കടയില്‍ തോക്ക് കൊണ്ടുവന്ന് വെച്ചത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ വ്യക്തമാക്കിയതോടെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തി. ഗുല്‍സാര്‍ അഹമ്മദ് ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here