അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ, കള്ളപ്പണ ഇടപാട് കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മന്ത്രിയെ ഗുരുഗ്രാം കോടതി ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു.
മൊബൈൽ ഫോൺ വിൽപ്പനയുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്...
മുംബൈ: മുംബൈ ഇന്ത്യൻസ് മുന്‍ നായകന്‍ രോഹിത് ശർമ്മയുടെ കൈയില്‍ നിന്ന് വിലപിടിപ്പുള്ള വാച്ച് തട്ടിയെടുക്കാൻ ആരാധകരുടെ ശ്രമം. കാറിലിരുന്ന് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും അതിരുവിട്ട പെരുമാറ്റമുണ്ടായത്. രോഹിത് തന്‍റെ കാറിന്‍റെ പിൻസീറ്റിലിരുന്ന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ കാറിനടുത്തേക്ക് അതിക്രമിച്ച്...
കാലം ചിലപ്പോൾ അങ്ങനെയാണ്. ഒരു വർഷം മുമ്പുവരെ ബെഞ്ചിലിരുന്ന ഒരാൾ ഇതാ ഇന്ത്യയുടെ ക്യാപ്റ്റനാകാനുള്ള ഓട്ടത്തിൽ മുന്നിൽ നിൽക്കുന്നു. സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ടീമിന്റെ ക്യാപ്റ്റനാകുന്നു എന്നാണ് ഇന്ന് ദേശീയ മാധ്യമങ്ങൾ ഒന്നാകെ റിപ്പോർട്ട് ചെയ്യുന്നത്.
എന്തുകൊണ്ട് സഞ്ജു?. ഉത്തരം ലളിതമാണ്. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഈ സെപ്റ്റംബറിൽ 36 വയസ്സ്...
ന്യുഡൽഹി: മുഖ്യമന്ത്രി ചർച്ചകൾക്കായി നേതാക്കൾ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഇറങ്ങി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വിഡി സതീശൻ എന്നിവരാണ് കേരള ഹൗസിൽ നിന്ന് എഐസിസി പ്രസിഡന്റിന്റെ വസതിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. നാല് മണിക്കാണ് സംസ്ഥാനത്തെ നേതാക്കളും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച.
'കൂടിക്കാഴ്ചക്കായി എഐസിസി പ്രസിഡന്റെ വീട്ടിലേക്ക് പോവുകയാണ്. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും എന്ന് മാത്രമായിരുന്നു'...
കണ്ണൂർ: കണ്ണൂരിൽ മോഷണംപോയ പോലീസ് ജീപ്പ് കണ്ടെത്തി. മോഷ്ടാവും പിടിയിൽ. കണ്ണൂർ സൈബർ സെല്ലിന്റെ ജീപ്പാണ് ഇന്ന് പുലർച്ചെ 12:45-ഓടെ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂർ തൊഴിയൂർ വടക്കേക്കാട് സ്വദേശി ഹംസത്താണ് അറസ്റ്റിലായത്.
കണ്ണൂർ ജില്ലാ പോലീസിന്റെ വലിയ കോമ്പൗണ്ടിനകത്താണ് സൈബർ സെല്ലിന്റെയും ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇവിടെ കിടന്ന ജീപ്പാണ് മോഷണം പോയത്. എസ്എൻ...
ക്രിക്കറ്റ് മൈതാനത്തെ പ്രകടനങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിലെ വ്ലോഗുകളിലൂടെയും ശ്രദ്ധേയനായ അർഷ്ദീപ് സിംഗിന് ബിസിസിഐയുടെ വിലക്ക്. ഐപിഎൽ മത്സരങ്ങൾക്കിടെ ഇനി വ്ലോഗിംഗ് പാടില്ലെന്നാണ് കർശന നിർദ്ദേശം. സഹതാരം യുസ്‌വേന്ദ്ര ചാഹൽ വിമാനത്തിനുള്ളിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അർഷ്ദീപിന്റെ വ്ലോഗിലൂടെ പുറത്തുവന്നതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.
പഞ്ചാബ് കിംഗ്‌സ് ടീം അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ അഭ്യർഥിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതിനിടയില്‍ ഏതെങ്കിലും നേതാവിനെ അനുകൂലിച്ച് പ്രകടനം നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി.
∙ വി.ഡി.സതീശന്റെ...
കുമ്പള:അംഗഡിമുഗർ ഒടുവാർ അമാനത്തുൽ ഇസ്ലാം മദ്രസ വാർഷികവും മതവിജ്ഞാന സദസ്സും
2026 മെയ് 09,10,11,12,13 തീയതികളിൽ ബദർ ജുമാ മസ്ജിദ് ഒടുവാറിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴു മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
ഡോ. ഫാറുഖ് നഈമി കൊല്ലം ഹിജ്റ എക്സ്പെഡിഷൻ നിർവഹിക്കും.
ഞായർ, തിങ്കൾ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...