National

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന തത്വത്തിൽ നിന്ന് പോലീസ് മാറിപ്പോയതിനാൽ ഞാൻ ജോലി രാജിവെക്കുന്നു; പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു - രാഘവ് ഛദ്ദ' എന്നായിരുന്നു ട്രോളിലെ വരികൾ. പരിഹാസരൂപേണ ചിരിക്കുന്ന ഇമോജികളും...

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ വന്‍ പ്രതിഷേധം. രാഘവിനെ അണ്‍ഫോളോ ചെയ്താണ് ജെന്‍സികളുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബിജെപിയില്‍ ചേരുന്നുവെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാഘവ് ഛദ്ദയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം അണ്‍ഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. ഇന്നലെ 14.6 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന...

സമീപകാലത്തെ ഏറ്റവും വലിയ കാലുമാറ്റം, 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പുറത്തുപോയ നേതാക്കൾ; കൊഴിഞ്ഞുപോക്ക് തടയാൻ എഎപിയിൽ തിരക്കിട്ട നീക്കം

ദില്ലി: രാജ്യസഭ എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ എംഎൽഎമാരും പാർട്ടി വിടുമെന്ന ആശങ്കയിലാണ് എഎപി. 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയിൽ ചേർന്ന നേതാക്കൾ അവകാശപ്പെടുന്നത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എഎപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണിത് സൃഷ്ടിച്ചിരിക്കുന്നത്. എംപിമാർക്ക് പിന്നാലെ എംഎൽഎമാരും പാർട്ടി വിടുന്നത് തടയാനുള്ള നീക്കത്തിലാണ് എഎപി നേതൃത്വം. ഇടഞ്ഞ് നിൽക്കുന്നവരുമായി ഉന്നത നേതാക്കൾ...

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട മൂവരും ബി.ജെ.പിയിൽ ചേരും. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് ആം ആദ്മി പാർട്ടിയുമായി നിലനിന്ന തർക്കങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷമാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ച് ഹിമാചല്‍ സര്‍ക്കാര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ ശമ്പളത്തില്‍ 50 ശതമാനവും മന്ത്രിമാരുടേതില്‍ 30 ശതമാനവും എംഎല്‍എമാരുടെ ശമ്പളത്തില്‍ 20 ശതമാനവുമാണ് കുറവു വരുത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ കുറവു വരുത്തി. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരുടെ ശമ്പളത്തില്‍ 30 ശതമാനവും വകുപ്പ് മേധാവികളുടേതില്‍...

സർവകാല റെക്കോഡ്, പോളിംഗിൽ ചരിത്രം കുറിച്ച് ബംഗാളും തമിഴ്നാടും; ബംഗാളിൽ 90 ശതമാനം കടന്നേക്കും, പോളിംഗ് സമയം അവസാനിച്ചു, പ്രതീക്ഷയോടെ മുന്നണികൾ

ചെന്നൈ/കൊൽക്കത്ത: തമിഴ്നാട്ടിലും പശ്ചിമബം​ഗാളിലും സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4.7 കോടി വോട്ടർമാർ ആണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ചെന്നൈയിൽ അടക്കം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു....

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ലോക സമ്പന്നരില്‍ 19ാം സ്ഥാനത്താണ് അദാനിയുള്ളത്. തൊട്ടുപിന്നാലെ 20ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 90.8 ബില്യണ്‍ ഡോളറാണ്. അദാനി ഗ്രൂപ്പിന് കീഴിലെ വിവിധ...

മുസ്ലീം ലീ​ഗ് വനിത നേതാവിനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത; ‘ലേറ്റസ്റ്റ്’ എഡിറ്ററുടെ അപ്പീൽ തള്ളി സുപ്രീംകോടതി, പിഴയും ശിക്ഷയും

ദില്ലി: കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്സണെതിരെ വ്യാജവാർത്ത നൽകിയ കേസിൽ ലേറ്റസ്റ്റ് സായഹ്‌ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് ഹൈകോടതി വിധിച്ച ശിക്ഷ സൂപ്രീം കോടതി ശരിവെച്ചു. 2013 ഇൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ആയിരുന്ന മുസ്ലീം ലീഗ് അംഗം ഹസീന താജുദീനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത നൽകിയെന്ന കേസിൽ 2019 ഇൽ...

സ്ത്രീകൾക്ക് മാസം 2,500, അമ്മമാർക്ക് 15,000, സൗജന്യ സിലിൻഡർ, സ്വർണം; TVK-യുടെ പ്രകടനപത്രിക പുറത്ത്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) പാർട്ടി അധ്യക്ഷനുമായ വിജയ് പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീക്ഷേമത്തിനും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനുമാണ് പത്രികയിൽ പ്രധാന ഊന്നൽ നൽകിയത്. കുടുംബനാഥകളായ 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി...

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ

ന്യൂഡൽഹി ∙ ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് അധിക ടോൾ. പുതിയ നിയമം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിലായി. അനുവദനീയമായ ഭാരത്തിന്റെ 10 ശതമാനം വരെ അധികഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ അധികഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ ടോൾ നിരക്കിന്റെ ഇരട്ടി നൽകേണ്ടിവരും. അധികഭാരം...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img