ഉപ്പള അയില കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

0
6

കുമ്പള: ഉപ്പള അയില കടൽത്തീരത്ത് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി.

ബുധനാഴ്ച രാത്രിയാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം 170 സെന്റീമീറ്റർ ഉയരവും കറുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമാണെന്ന് കുമ്പള കോസ്റ്റൽ പൊലിസ് അറിയിച്ചു.

സംഭവത്തിൽ കുമ്പള കോസ്റ്റൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മംഗൽപാടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമ്പള കോസ്റ്റൽ പൊലിസ് സ്റ്റേഷനിൽ 9497965202 എന്ന നമ്പറിലോ ഇൻസ്പെക്ടർ ഓഫ് പൊലിസ്: 9497136007 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലിസ് അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here