മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ

0
23

കാസർഗോഡ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ഹൊസങ്കടിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക സ്വദേശിയായ രമേശ് (42) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീട്ടിനുള്ളിലാണ് കൊല്ലപ്പെട്ട നിലയിൽ രമേശിനെ കണ്ടെത്തിയത്. ഇയാളുടെ തല ചിതറിയ നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here