World

വിമാനത്തിൽനിന്ന് ഐഫോൺ താഴെ വീണു, 984 അടി താഴ്ചയിൽ നിന്ന് വീണിട്ടും കേടുപറ്റാതെ സിക്സ് എസ്

റിയോഡി ജനിറോ: ഐഫോൺ ഒക്കെ വിമാനത്തിൽ നിന്ന് താഴേക്ക് പതിക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ല ആർക്കും. എന്നാൽ ബ്രസീലിയൻ ഡോക്യുമെന്ററി സംവിധായകൻ ഏണസ്റ്റോ ​ഗാലിയോട്ടോ തന്റെ ഫോൺ താഴേക്ക് വീണതോടെ ലഭിച്ചത് അവിസ്മരണീയമായ ദൃശ്യങ്ങളാണ്. ആ വീഴ്ചയിൽ ഐഫോണിന് കേടുപറ്റിയില്ലെന്ന് മാത്രമല്ല, അതുവഴി ലഭിച്ചത് മനോഹരമായ ദൃശ്യങ്ങൾ കൂടിയാണ്. റിയോഡി ജനീറോയിലെ കാബോ ഫ്രിയോ ബീച്ചിന്...

രണ്ട് കോടി ദിര്‍ഹം നേടണോ? ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് സൗജന്യ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം

അബുദാബി: ഈ വര്‍ഷം അവസാനിക്കാനൊരുങ്ങുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുള്‍പ്പെടെ സര്‍പ്രൈസുകളുമായി ബിഗ് ടിക്കറ്റിന്‍റെ വീക്കെന്‍ഡ് ബൊണാന്‍സ വീണ്ടുമെത്തുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നതിന് പുറമെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിനും ബുഷ്രയ്ക്കുമൊപ്പം ഒരു ഉഗ്രന്‍ ഡിന്നറും നിങ്ങളെ കാത്തിരിക്കുന്നു. ഡിസംബര്‍ 17(12.01am ) വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 19...

വിസ ഏജന്റ് ചതിച്ചു; ജോലി തേടിയെത്തി യുഎഇയില്‍ കുടുങ്ങിയ 12 ഇന്ത്യന്‍ സ്ത്രീകളെ രക്ഷപ്പെടുത്തി

അജ്മാന്‍: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ ചതിയില്‍പ്പെട്ട് യുഎഇയിലെ അജ്മാനിലെത്തി കുടുങ്ങിയ 12 ഇന്ത്യന്‍ വീട്ടുജോലിക്കാരെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് രക്ഷപ്പെടുത്തി. വന്‍ തുക ഏജന്റിന് നല്‍കി മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്.  21നും 46നും ഇടയില്‍ പ്രായമുള്ള 12 പേരെയാണ് രക്ഷപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്‌തെത്തിച്ച ഇവരെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. പലപ്പോഴും...

റഷ്യയുടെ കോവിഡ് വാക്‌സിന്‍ 91 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോര്‍ട്ട്. സ്പുട്‌നിക്-വി വാക്‌സിന്റെ ആദ്യ നല്‍കി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലം പ്രകാരം 91.4 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണങ്ങളില്‍ പങ്കെടുത്ത 22,714 പേരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ഫലങ്ങള്‍. സ്പുട്‌നിക് വി വാക്‌സിന്റെ ഒന്നും രണ്ടും...

കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുതുക്കി; കൂടുതല്‍ രാജ്യങ്ങള്‍ പുറത്ത്

23 രാജ്യങ്ങള്‍ ഇടംപിടിച്ചിരുന്ന പട്ടികയില്‍ നിന്ന് ആറെണ്ണത്തെ ഒഴിവാക്കിയാണ് കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ ഗ്രീന്‍ ലിസ്റ്റ് ഖത്തര്‍ പുതുക്കിയത്. നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഇത്തവണ പുറത്തായി. ഇത്രയും രാജ്യങ്ങളില്‍ കോവിഡ് അപകടസാധ്യത വീണ്ടും കൂടിയ പശ്ചാത്തലത്തിലാണ് നടപടി. ഗള്‍ഫ് മേഖലയില്‍ നിന്ന് ഒമാന്‍ മാത്രമാണ് പട്ടികയിലുള്ളത്. ഏഷ്യയില്‍ നിന്ന്...

‘അടിച്ചുമോനേ ബംപർ’; യുവാവ് എടുത്ത 160 ടിക്കറ്റിനും സമ്മാനം; ആകെ അടിച്ചത് 5.89 കോടി രൂപ

ലോട്ടറി ടിക്കറ്റിലൂടെ കോടീശ്വരന്മായവരുടെ കഥകള്‍ ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാൽ അമേരിക്കയിലെ വെർജീനിയയിലെ യുവാവിനെ ഭാഗ്യദേവത അനുഗ്രഹിച്ച കഥ അവിശ്വസനീയമാണ്. ഒരേ ലോട്ടറിയുടെ 160 ടിക്കറ്റുകളാണ് യുവാവ് എടുത്തത്. എല്ലാത്തിനും സമ്മാനം അടിച്ചുവെന്നതാണ് വിചിത്രം. ക്വെയിം ക്രോസാണ് ആ ഭാഗ്യവാൻ. ഡിസംബർ അഞ്ചിന് നറുക്കെടുക്കുന്ന പിക്ക് 4എസ് ലോട്ടറിയുടെ 160 ടിക്കറ്റുകളാണ് വാങ്ങിയത്. എല്ലാം 7314...

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി അമേരിക്ക

ഫൈസർ കോവിഡ് വാക്‍സിൻ ഉപയോഗത്തിന് അനുമതി നൽകി അമേരിക്ക. 16 വയസിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് അനുമതി. തിങ്കളാഴ്ച മുതൽ ആരോഗ്യപ്രവർത്തകർക്ക് വാക്‍സിൻ നൽകി തുടങ്ങും. വാക്സിന്‍റെ ഫലക്ഷമത സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചു. മാർച്ചോടെ 100 മില്ല്യൻ ഡോസുകൾ ഇറക്കുമതി ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. കോവിഡ് വാക്സിൻ സൗജന്യമായി...

റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തി; പിന്തുടര്‍ന്നെത്തിയ പൊലീസ് പിടികൂടിയത് എട്ട് കൗമാരക്കാരെ

ദുബൈ: റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് എട്ട് കൗമാരക്കാരെ. റോഡില്‍ വെച്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് ആക്രമണത്തിലേക്ക് മാറുകയായിരുന്നെന്നാണ് വിവരം. മിര്‍ദ്ദിഫ് ഏരിയയില്‍ അര്‍ധരാത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വഴക്കുണ്ടായത്. കത്തിയും വാളുമുള്‍പ്പെടെ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ കൂട്ടത്തില്‍ ഒരാളുടെ കൈ...

പ്രവാസികള്‍ക്ക് കാലാവധി കഴിഞ്ഞ വിസകള്‍ വിദേശത്ത് നിന്നുതന്നെ പുതുക്കാം

മസ്‍കത്ത്: ഇപ്പോള്‍ വിദേശത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് ഒമാനിലെ വിസ അവരവരുടെ നാട്ടില്‍ നിന്നുതന്നെ പുതുക്കാം. വ്യാഴാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കേണല്‍ അലി അല്‍ സുലൈമാനിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ റോയല്‍ ഒമാന്‍ പൊലീസ് നിരവധി സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്തിന് പുറത്താണെങ്കില്‍ പോലും പ്രവാസിക്ക് വിസ പുതുക്കാന്‍ അവസരം നല്‍കിയതും...

ഫൈസറിന്റേതുള്‍പ്പെടെ കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍; ലോകത്തെ നടുക്കി സൈബര്‍ ആക്രമണം

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വാക്‌സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. യൂറോപ്പിലെ മെഡിസിന്‍സ് റെഗുലേറ്ററിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിലാണ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്. യൂറോപ്പ്യന്‍ യൂണിയനില്‍ വാക്‌സിന്‍ വികസനത്തിനും മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ്...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img