വെള്ളത്തിൽ വീണ വിദ്യാർത്ഥിനിയെ സാഹസികമായി രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞൻ, അറുപത്തിയൊന്നുകാരനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

0
137

ബീജിംഗ്: വെള്ളത്തിൽ വീണ വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞൻ. ചോങ്കിംഗിലെ ബ്രിട്ടീഷ് കോൺസുൽ ജനറലായ സ്റ്റീഫൻ എലിസൺ ആണ് പെൺകുട്ടിയുടെ രക്ഷകനായത്.തെക്കുപടിഞ്ഞാറൻ ചൈനയിൽ കഴിഞ്ഞാഴ്ചയാണ് സംഭവമെന്ന് ബീജിംഗിലെ ബ്രിട്ടന്റെ എംബസിയും ചൈനയിലെ മാദ്ധ്യമങ്ങളും അറിയിച്ചു.

വിദ്യാർത്ഥിനി കാല് തെന്നി നദിയിലേക്ക് വീഴുകയായിരുന്നു. നിരവധി ആളുകൾ നദിക്കരയിലുണ്ടായിരുന്നു. പെൺകുട്ടി വീണതും എല്ലാവരും പരിഭ്രാന്തരായി, നിലവിളിച്ചു. വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടിയെ കണ്ടതും അറുപത്തൊന്നുകാരനായ എലിസൺ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതിന്റെ വീഡിയോ ബ്രീട്ടീഷ് എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ദൃക്സാക്ഷികൾ പരിഭ്രാന്ത്രായി നിലവിളിക്കുന്നതും, നയതന്ത്രജ്ഞൻ ചെരുപ്പ് അഴിച്ചുമാറ്റി വെള്ളത്തിലേക്ക് ചാടുന്നതുമൊക്കെ വീഡിയോയിൽ കാണാം. വിദ്യാർത്ഥിയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും,ബോധം വീണ്ടെടുത്തുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.നിരവധി പേരാണ് എലിസണിനെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here