ഇത്തവണ ഭാഗ്യ നമ്പര്‍ തുണച്ചു; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സ്വന്തമാക്കി നഴ്‌സ്

0
259

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഓസ്‌ട്രേലിയക്കാരി. 61 വയസ്സുള്ള നഴ്‌സ്, എലെനൊര്‍ പാറ്റേഴ്‌സണാണ് ഇത്തവണത്തെ മെഗാ സമ്മാന വിജയി. ദുബൈ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് എലെനൊര്‍ പാറ്റേഴ്‌സണ്‍. ഒക്ടോബര്‍ 19ന് പാറ്റേഴ്‌സണ്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ 0353 എന്ന ടിക്കറ്റ് നമ്പരാണ് അവരെ 343-ാമത് സീരിസിലെ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ വിജയിയാക്കിയത്. പാറ്റേഴ്‌സണ്‍ ഈ നമ്പറിലുള്ള ടിക്കറ്റ് തെരഞ്ഞെടുത്തതിന് പിന്നിലും ഒരു കാരണമുണ്ട്. മൂന്ന് ആണ് പാറ്റേഴ്‌സണ്‍ തന്റെ ഭാഗ്യ നമ്പരായി വിശ്വസിക്കുന്നത്. എല്ലാ മൂന്നു മാസം കൂടുമ്പോഴും സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ഇവര്‍ 3 എന്ന സംഖ്യ വരുന്ന ടിക്കറ്റ് നമ്പറുകളാണ് തെരഞ്ഞെടുക്കുന്നത്.

ഒടുവില്‍ തന്റെ ഭാഗ്യനമ്പര്‍ തുണച്ചെന്നും ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിക്കുന്നതായും പാറ്റേഴ്‌സണ്‍ പ്രതികരിച്ചു. 10 വര്‍ഷമായി ഇവര്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. 1999ല്‍ മില്ലെനിയം മില്ലെനയര്‍ പ്രൊമോഷന്‍ ആരംഭിച്ചത് മുതല്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കുന്ന  ഓസ്‌ട്രേലിയയില്‍ നിന്നുള്ള അഞ്ചാമത്തെയാള്‍ കൂടിയാണ് പാറ്റേഴ്‌സണ്‍. മെഗാ സമ്മാനത്തിന് പുറമെ നറുക്കെടുപ്പിലൂടെ മറ്റ് രണ്ട് പേര്‍ ആഢംബര ബൈക്കുകള്‍ സ്വന്തമാക്കി. പ്രവാസി ഇന്ത്യക്കാരനായ ഷെയ്ന്‍ കാരള്‍, സിറിയന്‍ സ്വദേശി ഐല മലകാനി എന്നിവര്‍ക്കാണ് ആഢംബര ബൈക്കുകള്‍ സമ്മാനമായി ലഭിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here