World

കഅ്ബയുടെ വാതിൽ രൂപകൽപന ചെയ്ത ഡിസൈനര്‍ നിര്യാതനായി

മക്കയിലെ വിശുദ്ധ കഅ്ബയുടെ വാതില്‍ രൂപകല്‍പ്പന ചെയ്ത ഡിസൈനര്‍ എഞ്ചിനീയര്‍ മുനീര്‍ അല്‍ ജുന്‍ദി ജര്‍മനിയില്‍ നിര്യാതനായി. 1970കളില്‍ സൗദി ഭരണാധികാരിയായിരുന്ന ഖാലിദ് രാജാവിന്റെ നിർദേശ പ്രകാരമായിരുന്നു വാതിൽ നിർമിച്ചത്. മൂന്ന് ലക്ഷം റിയാലായിരുന്നു അന്നദ്ദേഹത്തിനുള്ള പ്രതിഫലം. 1970കളിൽ മക്കയിലെ പ്രധാന ശെയ്ഖുമാരായ ശെയ്ഖ് അല്‍ സാഗ, ശെയ്ഖ് മഹ്മൂദ് ബദര്‍ എന്നിവരായിരുന്നു വാതില്‍ നിര്‍മാണ...

കൊറോണയുടെ പുതിയ രൂപം; വിമാന സര്‍വ്വീസുകള്‍ നിലച്ചു; ലോകം സ്തംഭനത്തിലേക്ക്

ലണ്ടന്‍: ബ്രിട്ടണില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തില്‍ ലോകത്തിന്റെ ചലനങ്ങള്‍ വീണ്ടും മാറുന്നു. മാസങ്ങള്‍ നീണ്ടു നിന്ന ലോക്ക് ഡൗണിനും യാത്രാ നിയന്ത്രണങ്ങള്‍ക്കും പിന്നാലെയാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത്. ഇപ്പോള്‍ ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വലിയ ആശങ്കയിലാണ്...

അതിര്‍ത്തികളടച്ച് ഗള്‍ഫ് രാജ്യങ്ങള്‍; വിമാന സര്‍വീസുകളുണ്ടാകില്ല, പ്രതിസന്ധിയിലായി പ്രവാസികള്‍

റിയാദ്: ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളടച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികടച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും ജോലി സ്ഥലങ്ങളിലേക്ക് പോകാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി. അതേസമയം യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ പുതിയ...

സൗദി അറേബ്യയിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ വിമാന കമ്പനികള്‍

അബുദാബി: സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി യുഎഇയിലെ വിമാന കമ്പനികള്‍. എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നിവയുടെ സൗദിയിലേക്കുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി എയര്‍ലൈനുകള്‍ അറിയിച്ചു. സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ് അധികൃതര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു. അബുദാബിയ്ക്കും സൗദി അറേബ്യയ്ക്കും...

കൊറോണ വൈറസിന് ജനിതക മാറ്റം; 70 ശതമാനം വ്യാപന ശേഷികൂടുതലെന്ന് കണ്ടെത്തൽ

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തി. നിലവിലെ കൊറോണ വൈറസിനേക്കാൾ പുതിയ വെെറസ് 70 ശതമാനം വ്യാപന ശേഷികൂടുതലാണെന്നാണ് കണ്ടെത്തൽ. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്,...

ഇറച്ചിയ്ക്കായി ഇനി കോഴിയെ വളർത്തുകയും കൊല്ലുകയോ വേണ്ട; ലാബിൽ നിർമ്മിച്ച കോഴി ഇറച്ചി വിൽപനയ്ക്ക് എത്തി; ആദ്യം സിംഗപ്പൂരിൽ

ഇറച്ചിയ്ക്കായി ഇനി കോഴിയെ വളർത്തുകയും കൊല്ലുകയോ വേണ്ട. ലാബിൽ നിർമ്മിച്ച കോഴി ഇറച്ചി വിൽപനയ്ക്ക് എത്തുന്നു. യുഎസ് സ്റ്റാർട്ട്-അപ്പായ ഈറ്റ് ജസ്റ്റ് നിർമ്മിച്ച ലാബ്-ചിക്കൻ ഡിസംബർ 19 ന് സിംഗപ്പൂരിലെ റെസ്റ്റോറന്റിൽ പാചകത്തിന് ഉപയോഗിച്ചു. മൃഗങ്ങളെ അറുക്കാതെതന്നെ ലാബിൽ വികസിപ്പിച്ചെടുത്ത, സംസ്ക്കരിച്ച മാംസം വിൽക്കാൻ സിംഗപ്പുർ അനുമതി നൽകിയതോടെയാണിത്. ചിക്കൻ‌ ന്യൂഗെറ്റുകളിലെ ഒരു ഘടകമായി മെട്രോ...

യുഎഇയില്‍ അടുത്ത രണ്ട് വര്‍ഷങ്ങളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ ബാധകമായ അവധി ദിനങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. പട്ടിക പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ... 2021ലെ അവധി ദിനങ്ങള്‍ ജനുവരി 1 - പുതുവര്‍ഷാരംഭം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ - ചെറിയ പെരുന്നാള്‍ ദുല്‍ഹജ്ജ് 9 - അറഫ ദിനം ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ -...

ടിക് ടോക്കില്‍ അക്കൗണ്ട്‌ തുടങ്ങി ദുബൈ ഭരണാധികാരി; യുവജനങ്ങള്‍ക്ക് പ്രചോദനമേകി ആദ്യ വീഡിയോ

ദുബൈ: വീഡിയോ അധിഷ്‍ഠിത സാമൂഹിക മാധ്യമമായ ടിക് ടോക്കില്‍ അക്കൗണ്ട്‌ തുടങ്ങി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവുമധികം പിന്തുടരപ്പെടുന്ന ലോക നേതാക്കളിലൊരാളായ ശൈഖ് മുഹമ്മദ് സ്വന്തം ശബ്‍ദത്തില്‍ തന്നെ ആദ്യം വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്‍തു. മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി...

എട്ടു വയസ്സുകാരിക്ക് സ്വപ്നസാക്ഷാത്കാരം; ഒരു പകൽ ഒപ്പം നിർത്തി ഷെയ്ഖ് സുൽത്താൻ

ഒടുവിൽ എട്ടു വയസ്സുകാരി റയാൻ അൽഖൂരിയുടെ മോഹം സാക്ഷാത്കരിക്കപ്പെട്ടു. അവൾ ഷെയ്ഖ് സുൽത്താൻ അൽ ഖാസിമിയെ കണ്ണുനിറയെ കണ്ടു, സംസാരിച്ചു. ഖോർഫുഖാൻ ആംഫി തിയേറ്റർ ഉദ്ഘാടന പരിപാടികളോട് അനുബന്ധിച്ചാണ് റയാനെ ദുബായ് ടി വി അവതാരകൻ ഹൈസം അൽ ഹമ്മാദി അഭിമുഖീകരിക്കുന്നത്. കുശലാന്വേഷണത്തിൽ അദ്ദേഹം ഖോർഫുഖാനെ കുറിച്ചു അവളോട് ചോദിച്ചു. ഒരോ ചോദ്യങ്ങൾക്കും അവൾ നിഷ്കളങ്കമായി...

മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് ബോധം കെടുത്തണമെന്ന നിയമം കൊണ്ടു വരാമെന്ന് ഇ. യു കോടതി; എതിര്‍പ്പുമായി മുസ്‌ലിം-ജൂത വിഭാഗങ്ങള്‍

ബ്രസല്‍സ്: മൃഗങ്ങളെ അറുക്കുന്നതിന് മുമ്പ് ബോധം കെടുത്തിയിരിക്കണമെന്ന നിയമം യൂറോപ്യന്‍ യൂണിയനിലുള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് നടപ്പാക്കാമെന്ന് നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍ നീതിന്യായ കോടതി. എന്നാല്‍ ഈ നിയമം മുസ്‌ലിം ജൂത-മത വിഭാഗങ്ങളുടെ മതാചാരത്തിനെതിരാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. യൂറോപിലുടനീളമുള്ള ജൂത വിഭാഗങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് നടപടിയെന്നാണ് കോണ്‍ഫറന്‍സ് തലവന്‍ ഗോള്‍ഡ്‌സ്മിഡ്ത് പറഞ്ഞത്. അതേസമയം ബെല്‍ജിയത്തിലെ ഫ്‌ളാന്‍ഡേഴ്‌സ് സര്‍ക്കാര്‍ നിയമത്തെ...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img