പത്തേ പത്തു സെക്കന്‍ഡ്; അബുദാബിയില്‍ പൊളിച്ചത് 144 നില കെട്ടിടം- ലോക റെക്കോര്‍ഡ് (വീഡിയോ)

0
230

അബുദാബി: കണ്ണില്‍ ഒരു കരട് വീണിരുന്നെങ്കില്‍ അതു കാണില്ലായിരുന്നു! അത്രയും നേരത്തിനുള്ളില്‍ 144 നിലയിലുള്ള കൂറ്റന്‍ കെട്ടിടം ഭൂമിയില്‍ ചെന്നിരുന്നു. സംഗതി സത്യമാണ്. സംഭവിച്ചത് അബുദാബിയില്‍. നഗരത്തിന്റെ മുദ്രകളില്‍ ഒന്നായിരുന്ന മിനാ പ്ലാസ ടവറാണ് 10 സെക്കന്‍ഡ് കൊണ്ട് നിയന്ത്രിത സ്‌ഫോടനം വഴി തകര്‍ത്തത്.

മൊഡോണ്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയാണ് കെട്ടിടം പൊളിക്കുന്നതിന് നേതൃത്വം നല്‍കിയത്. 10 സെക്കന്‍ഡില്‍ മിനാ പ്ലാസ പൊളിച്ചതിലൂടെ പുതിയ റെക്കോര്‍ഡ് നേടി കമ്പനി ഗിന്നസ് ബുക്കിലും കയറി. 165 മീറ്റര്‍ ഉയരത്തില്‍ 144 നിലകള്‍ ഉള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് സംഘത്തിന് ലഭിച്ചത്.

144 നിലകളില്‍ 18000 ഡ്രില്‍ ഹോളുകളുണ്ടാക്കി അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചായിരുന്നു സ്‌ഫോടനം. മെഗാ പദ്ധതികള്‍ സുരക്ഷിതമായി നടപ്പാക്കാനുള്ള അബുദാബിയുടെ കാര്യക്ഷമതയാണ് ഇതിലൂടെ തെളിഞ്ഞത് എന്ന് മോഡോണ്‍ ഡെലിവറി ഡയറക്ടര്‍ അഹ്മദ് അല്‍ ശൈഖ് അല്‍ സാബി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here