ഇരുപതാം വയസിൽ നാലാം വിവാഹത്തിന്; വധുവിനെ തേടുന്നത് 3 ഭാര്യമാർ ചേർന്ന്; വ്യത്യസ്തം ഈ കുടുംബ കഥ

0
358

ലാഹോർ: ഇരുപതാം വയസിൽ നാലാം വിവാഹത്തിന് പെണ്ണിനെ തേടി പാകിസ്ഥാൻ യുവാവ്. അദ്നാൻ എന്നുപേരുള്ള യുവാവാണ് വിവാഹ പരസ്യം നൽകിയിരിക്കുന്നത്. നാലാമത്തെ വധുവിനെ സ്വന്തമാക്കാൻ അദ്നാനെ സഹായിക്കുന്നതാകട്ടെ മൂന്നു ഭാര്യമാർ ചേർന്നും. അദ്നാൻ ഫാമിലിയുടെ വീഡിയോ അഭിമുഖം ഇതിനോടകം വൈറലായി കഴിഞ്ഞു.

പതിനാറാം വയസിലായിരുന്നു അദ്നാന്റെ ആദ്യ വിവാഹം. അന്ന് വിദ്യാര്‍ഥിയായിരുന്നു ഇയാൾ. നാലുവർഷങ്ങൾക്ക് ശേഷം രണ്ടാം വിവാഹം കഴിഞ്ഞു. കഴിഞ്ഞ വർഷം മൂന്നാം വിവാഹവും. നാലാം വിവാഹത്തിനായി പെൺകുട്ടിയെ തിരയുന്നത് തന്റെ മൂന്ന് ഭാര്യമാർ ചേർന്നാണ് എന്നാണ് അദ്നാൻ പാക്കിസ്ഥാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. വധുവിനെ തേടുമ്പോൾ ഒരു നിബന്ധനമാത്രം. എസ് എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ് മൂന്നു ഭാര്യമാരുടെ പേരും തുടരുന്നത്. നാലാമത്തെയാളും എസിൽ തുടങ്ങുന്ന പേരോടുകൂടി വേണമെന്നാണ് ഇവരുടെ ആഗ്രഹം.

മൂന്നു ഭാര്യമാരിൽ നിന്ന് നാലു കുട്ടികളാണ് അദ്നാനുള്ളത്. ഒരു മാസത്തെ ചെലവ് ഇപ്പോൾ ഏകദേശം ഒന്നര ലക്ഷം രൂപമായണെന്ന് അദ്നാൻ പറയുന്നു. ഇതിൽ അദ്നാന് വിഷമമൊന്നമുില്ല. 16ാം വയസിൽ‌ വിവാഹിതനായതുമുതൽ തന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാൻ തുടങ്ങി എന്നാണ് അദ്നാൻ പറയുന്നത്.

ശുംഭാൽ, ഷബാന, ഷാഹിദ എന്നിങ്ങനെയാണ് ഭാര്യമാരുടെ പേരുകൾ. ഈ മൂന്ന് ഭാര്യമാരും ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് കഴിയുന്നത്. ആകെയുള്ള പരാതി മൂന്ന് പേരെയും അദ്നാന്‍ വേണ്ടെത്ര ശ്രദ്ധിക്കുന്നില്ല എന്നത് മാത്രമാണ്. അദ്നാന്റെ കാര്യങ്ങൾ നോക്കി നടത്തുന്നതും ഭക്ഷണം വയ്ക്കുന്നതുമെല്ലാം മൂന്നുപേരും ചേർന്നാണ്. വാർത്ത ശ്രദ്ധിക്കപ്പെട്ടതോടെ അദ്നാനും കുടുംബവും ലോകമാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here