അബുദാബി: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ബിഗ് ടിക്കറ്റ്. മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന നല്‍കുന്ന വീക്കെന്‍ഡ് ബൊണാന്‍സ തിരികെയെത്തുന്നു.
ഡിസംബര്‍ 10 വ്യാഴാഴ്ച(12.01 am)മുതല്‍ ഡിസംബര്‍ 12 ശനിയാഴ്ച(11.59pm) വരെയാണ് വീക്കെന്‍ഡ് ബൊണാന്‍സ വഴി അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം...
ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് സ്വാഭാവികം. എന്നാൽ ഭാര്യയോട് വഴക്കിട്ട് ദേഷ്യം തീർക്കാൻ ഇറ്റലിയിലെ ഒരാൾ നടന്നത് 450 കിലോമീറ്റർ. രാത്രി രണ്ട് മണിയോടെ പോലീസ് തടഞ്ഞു നിർത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ഇത്രയും ദൂരം നടന്നു കഴിഞ്ഞതായി അയാൾക്ക് മനസിലായത്. ഭാര്യയോട് അയാൾക്കുള്ള ദേഷ്യം മാറിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്...
അബുദാബി: നിലവിലെ സാഹചര്യത്തില്‍ പാസ്‍പോര്‍ട്ട് പുതുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബിയിലെ ഇന്ത്യന്‍ എംബസി, ഇതിനോടകം കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ജനുവരി 31ന് മുമ്പ് കാലാവധി കഴിയുന്നതോ ആയ പാസ്‍പോര്‍ട്ടുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിര്‍ദേശം എംബസി പുറത്തിറക്കിയത്. എന്നാല്‍ അടിയന്തര സാഹചര്യത്തിലുള്ള പാസ്‍പോര്‍ട്ട് സേവന...
മകന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിലേക്ക് മരിച്ചുപോയ പിതാവ് കരുതിവച്ച സമ്മാനം. ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ അമ്പരപ്പിക്കുന്ന സമ്മാനമായിരുന്നു മാറ്റ് ഗുഡ്മാന് എന്ന യുവാവിന് ലഭിച്ചത്. തന്റെ സഹോദരിയിൽ നിന്ന് പത്തു ഡോളറിന്റെ നോട്ട് കിട്ടിയപ്പോൾ അതിന്റെ പ്രാധാന്യം അവന് അറിയില്ലായിരുന്നു.
ആറു വർഷം മുമ്പ് മരിച്ച പിതാവ് നൽകിയ അത്ഭുതപ്പെടുത്തുന്ന സമ്മാനമാണ് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ...
ദുബൈ: ലോകം പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള സന്ദേശങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷത്തലേന്നായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
ജനങ്ങള്‍ക്ക് ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിച്ചത്. 35 അക്ഷരങ്ങള്‍ വരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ....
ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം. വിദേശികളായ ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും ഒഴിവാക്കുകയാണ് സൗദി. മാളുകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കിയും പ്രവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
നേരത്തെ ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ നിര്ദേശം സമര്‍പ്പിച്ചിരുന്നു....
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.
മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. മക്ക-മദീന ഹൈവേയില്‍ ജിദ്ദക്കും മദീനക്കും...
ചൈനയിൽ മുസ്ലീങ്ങൾ നേരിടുന്ന ക്രൂരപീഡനങ്ങളെ സംബന്ധിച്ച് കൂടുതൽ വെളിപ്പടുത്തലുകൾ. സൈറാഗുൽ സോത്ബെ എന്ന സ്ത്രീയാണ് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ ഷിൻജാംഗില്‍ ഉയ്ഗര്‍ മുസ്ലീങ്ങൾക്കായുള്ള 'പുനർ വിദ്യാഭ്യാസ' ക്യാമ്പ് എന്ന പേരിലെ തടവിൽ നിന്നും രണ്ടുവര്‍ഷം മുമ്പ് മോചിതയായ ഇവർ നിലവിൽ സ്വീഡനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
താൻ തടവിലായിരുന്ന കാലത്ത് നേരിടേണ്ടി വന്ന...
യുണൈറ്റഡ് നേഷന്‍സ്: വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂലഫലം നല്‍കിത്തുടങ്ങിയതിനാല്‍ കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ്. എന്നാല്‍, വാക്‌സിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തിനിടയില്‍ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്നും തെദ്രോസ് അദനോം കൂട്ടിച്ചേര്‍ത്തു.
'വൈറസിനെ നമുക്ക് എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവിശ്വനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കോവിഡ്...
സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മൃതദേഹത്തിന് അനുമതി നിഷേധിച്ചു. ശവപ്പെട്ടിയിൽ മൃതദേഹം എത്തിക്കുന്നതിന് പകരം കസേരയിൽ ഇരുത്തി എത്തിച്ചതോടെയാണ് സ്വന്തം ശവസംസ്കാര ചടങ്ങിൽ നിന്ന് മൃതദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്. നവംബർ 25നാണ് ചെ ലൂയിസ് എന്നയാൾക്ക് ട്രിനാഡാഡിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ആയിരുന്നു ശവസംസ്കാര ചടങ്ങ്.
ശവസംസ്കാര ചടങ്ങുകൾ വീഡിയോയിൽ തത്സമയം...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...