Sunday, May 5, 2024

World

ഫുട്‌ബോള്‍ ഗ്രൗണ്ട് കുരുതിക്കളമായി, 50 പേരുടെ തലവെട്ടിമാറ്റി; മൊസാംബിക്കില്‍ ഭീകരാക്രമണം

മാപുട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൊടും ക്രൂരത.  50 പേരുടെ തലവെട്ടി മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മൊസാംബിക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഫുട്‌ബോള്‍ ഗ്രൗണ്ടാണ് കുരുതിക്കളമായത്. 50 പേരെ നിരത്തിനിര്‍ത്തിയാണ് ഐഎസിനോട് അനുഭാവമുള്ളവര്‍ കൂട്ടകൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഞ്ചബ ഗ്രാമത്തില്‍ വീടുകള്‍ക്ക് ഭീകരര്‍ തീവെച്ചതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു ഗ്രാമത്തിലും സമാനമായ...

ഉറക്കത്തിനിടെ അമ്മയുടെ തലമുടി കഴുത്തില്‍ കുരുങ്ങി; അഴിക്കും തോറും കുരുക്കി മുറുകി, ഒടുവില്‍ മുടി മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി

ദുബായ്: ഉറക്കത്തിനിടെ കഴുത്തില്‍ അമ്മയുടെ തലമുടി കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ദുബായിയില്‍ താമസിക്കുന്ന തിരൂര്‍ സ്വദേശികളുടെ ഒരു വയസുകാരി മകളാണ് അപകടത്തില്‍പ്പെട്ടത്. ഒടുവില്‍ മുടി മുറിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ദുബായ് അല്‍ബദായിലെ വില്ലയിലാണ് എഴുത്തുകാരന്‍ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്....

ഒടുവില്‍ ശുഭവാര്‍ത്ത!; കൊവിഡ് വാക്‌സിന്‍ 90 ശതമാനം വിജയമെന്ന് ഫൈസര്‍

ന്യൂയോര്‍ക്ക്‌: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി മരുന്നുകമ്പനിയായ ഫൈസര്‍. ഫൈസര്‍ വികസിപ്പിച്ച വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കഴാഴ്ചയാണ് കമ്പനി പ്രസ്താവന ഇറക്കിയത്. ഫൈസറും ജര്‍മ്മന്‍ പാര്‍ട്ട്ണറുമായ ബയോടെക് എസ്ഇയും കൂടെ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വലിയ രീതിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി പരീക്ഷണം വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍....

നടുവിരല്‍ നമസ്‌ക്കാരമുയര്‍ത്തി ട്രംപിന് ബൈ ബൈ ചൊല്ലി അമേരിക്ക (വീഡിയോ)

വാഷിങ്ടണ്‍: നടുവിരല്‍ നമസ്‌ക്കാരമുയര്‍ത്തി ട്രംപിന് അമേരിക്കന്‍ ജനതയുടെ യാത്രയപ്പ്. ബൈഡന്റെ ജയത്തിന്റെ ആഹ്ലാദ പ്രകടനം ട്രംപിനോടുള്ള പ്രതിഷേധമായിരുന്നു പലയിടത്തും. നൂറുകണക്കിനാളുകളാണ് ട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ നിന്ന് വൈറ്റ് ഹാസിലേക്കുള്ള യാത്രക്കിടെ അണിനിരന്നത്. ശനിയാഴ്ച വൈകീട്ട് സി.എന്‍.എന്‍, ഫോകസ് ഉള്‍പെടെ പ്രമുഖ ചാനലുകള്‍ ബൈഡന്റെ വിജയം പ്രഖ്യാപിച്ച ശേഷം ഇതായിരുന്നു അമേരിക്കന്‍ തെരുവീഥികളിലെ കാഴ്ച. നിങ്ങളെ ഫയര്‍ ചെയ്തിരിക്കുന്നു....

ചോരചുവപ്പില്‍ ഒഴുകുന്ന നദി, കണ്ട് പേടിച്ച് മൃഗങ്ങള്‍ പോലും മാറി നില്‍ക്കുന്നു, ഭയന്ന് ജനങ്ങള്‍

മോസ്‌കോ: റഷ്യയിലെ ഇസ്‌കിതിംക നദി ഇപ്പോള്‍ ഒഴുകുന്നത് കടും ചുവപ്പ് നിറത്തിലാണ്. വെള്ളം ചുവപ്പുനിറത്തിലായ രാജ്യത്തെ നിരവധി നദികളിലൊന്നാണ് ഇസ്‌കിതിംക, അജ്ഞാതമായ എന്തോ വസ്തു കലര്‍ന്ന് മലിനമായതാണ് ഈ വെള്ളമെന്നാണ് പ്രാഥമിക നിഗമനം റഷ്യയുടെ തെക്കുഭാഗത്തൂടെ ഒഴുകുന്ന ഈ നദിയിലിറങ്ങാന്‍ ഇപ്പോള്‍ മൃഗങ്ങള്‍ പോലും തയ്യാറാകുന്നില്ല. വ്യാവസായിക നഗരമായ കെമെരോവോയിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഈ...

രാഷ്ട്രീയവും സെക്‌സും തമ്മിലെന്ത് ബന്ധം!; അമേരിക്കയില്‍ നിന്ന് രസകരമായൊരു സര്‍വേ റിപ്പോര്‍ട്ട്

വമ്പിച്ച രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് അമേരിക്കയിപ്പോള്‍. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് കടുത്ത പോരാട്ടം നടന്നത്. ബൈഡന്‍ തന്റെ വിജയമുറപ്പിക്കുമ്പോള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യങ്ങളുമുന്നയിച്ച് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ട്രംപ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ അങ്ങനെ...

അവിവാഹിതരായവര്‍ക്ക് ഒന്നിച്ച് താമസിക്കാം, 21 വയസ്സു പൂര്‍ത്തിയായവരുടെ മദ്യപാനം കുറ്റകരമല്ല: നിയമ പരിഷ്‌കാരങ്ങളുമായി യു.എ.ഇ

ദുബൈ: രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യു.എ.ഇ. 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും. സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ കുറഞ്ഞശിക്ഷ...

ട്രംപ് പുറത്ത്; ജോ ബൈഡന്‍ യു.എസ്. പ്രസിഡണ്ട്

വാഷിങ്ടണ്‍:  അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍...

14 ആൺകുട്ടികൾക്ക് ശേഷം ഒരു പെൺകുഞ്ഞ് ജനിച്ച സന്തോഷത്തിൽ ദമ്പതികൾ

പതിനാല് ആൺമക്കൾക്ക് ശേഷം ഒരു പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് മിഷിഗൺ സ്വദേശിനിയായ കെയ്റ്റ്‌റി. വ്യാഴാഴ്ചയാണ് കെയ്റ്റ്‌റിയ്ക്ക് പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന് മൂന്നര കിലോ ഭാരമുണ്ട്. കുഞ്ഞിന്മാഗി ജെയിൻ എന്ന പേരും നൽകി.  ഗ്രാൻഡ് റാപ്പിഡിലെ മേഴ്‌സി ഹെൽത്ത് സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും ആരോ​ഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി അധിക‍ൃതർ പറഞ്ഞു.  ' നമ്മൾ എല്ലാവരും...

വൈറ്റ് ഹൗസിലേക്ക് ബൈഡൻ തന്നെ? ട്രംപിന് വീണ്ടും തിരിച്ചടി, തിരഞ്ഞെടുപ്പ് ക്രമക്കേടിന് തെളിവില്ലെന്ന് കോടതി

ന്യൂയോർക്ക്: ജോർജിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേടുകൾ ഉണ്ടായെന്ന് കാണിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നൽകിയ ഹർജി കോടതി തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ, മറ്റ് ബാലറ്റുകളുമായി കൂടിക്കലർത്തിയെന്നായിരുന്നു ട്രംപിന്റെയും കൂട്ടരുടെയും പരാതി. മിഷിഗണിൽ വോട്ടെണ്ണുന്നത് തടയാനും ട്രംപ് അനുകൂലികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. എന്നാൽ ജോർജിയയിലും മിഷിഗണിലും വോട്ടിംഗിൽ ക്രമക്കേടുണ്ടായെന്നതിന്...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img