നടുവിരല്‍ നമസ്‌ക്കാരമുയര്‍ത്തി ട്രംപിന് ബൈ ബൈ ചൊല്ലി അമേരിക്ക (വീഡിയോ)

0
202

വാഷിങ്ടണ്‍: നടുവിരല്‍ നമസ്‌ക്കാരമുയര്‍ത്തി ട്രംപിന് അമേരിക്കന്‍ ജനതയുടെ യാത്രയപ്പ്. ബൈഡന്റെ ജയത്തിന്റെ ആഹ്ലാദ പ്രകടനം ട്രംപിനോടുള്ള പ്രതിഷേധമായിരുന്നു പലയിടത്തും. നൂറുകണക്കിനാളുകളാണ് ട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ നിന്ന് വൈറ്റ് ഹാസിലേക്കുള്ള യാത്രക്കിടെ അണിനിരന്നത്.

ശനിയാഴ്ച വൈകീട്ട് സി.എന്‍.എന്‍, ഫോകസ് ഉള്‍പെടെ പ്രമുഖ ചാനലുകള്‍ ബൈഡന്റെ വിജയം പ്രഖ്യാപിച്ച ശേഷം ഇതായിരുന്നു അമേരിക്കന്‍ തെരുവീഥികളിലെ കാഴ്ച.

നിങ്ങളെ ഫയര്‍ ചെയ്തിരിക്കുന്നു. ഇനി ബുള്ളറ്റുകളില്ല തുടങ്ങിയ പോസ്റ്ററുകളുമായാണ് ജനങ്ങള്‍ അണിനിരന്നത്.

284 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയാണ് ബൈഡന്‍ അധികാരത്തിലെത്തുന്നത്. പ്രസിന്റ് സ്ഥാനത്തിന് 270 വോട്ടുകളാണ് ആവശ്യമായിരുന്നത്. അതേസമയം, ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here