തെഹ്റാന്: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ ഇതിനോടകം ഇറാനില്‍ മാത്രം 787 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ നാലാം ദിവസമാണിന്ന്.
സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ഇറാന് ഇന്ന് രാവിലെ ഡ്രോണ്‍...
ടെഹ്റാൻ: ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ വിദ്യാർഥിനികളുടെ സംസ്കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു.
'ഒരു പ്രൈമറി സ്കൂളിൽ യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം...
തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന കൊല്ലപ്പെട്ട ആയത്തുള്ള ഖമനയിയുടെ ഭാര്യ മരിച്ചു. യുഎസ് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കറ്റ മൻസൂറ ഖൊജാസ്തേഹ്, ഖമനയി മരിച്ച് രണ്ടാം ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഖമനയി കൊല്ലപ്പെടാൻ ഇടയായ അതേ ആക്രമണത്തിൽ മൻസൂറയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 78കാരിയായ മൻസൂറ ഖമനയിയുടെ ഒരേയൊരു ഭാര്യയാണ്....
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് സ്ഥിരീകരിച്ചു. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങളും വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവുമാണ് ഇറാൻ ലക്ഷ്യമിട്ടത്. ആക്രമണത്തിനായി അത്യാധുനിക ‘ഖൈബാർ’ മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകൾ തിരിച്ചറിഞ്ഞതായും പ്രതിരോധ...
ടെഹ്റാൻ: പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് യുദ്ധം കനക്കുന്നു. ഇറാനിലുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ആകെ മരണസംഖ്യ 555 കടന്നെന്ന് റിപ്പോർട്ട്. ആക്രമണം 131 ഇറാനിയൻ നഗരങ്ങളെ ബാധിച്ചു. റെഡ് ക്രസന്റാണ് കണക്ക് പുറത്ത് വിട്ടത്. റെഡ് ക്രസന്റിന്റെ മാനുഷിക ദൗത്യത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ സജ്ജമാണ്. യുദ്ധമേഖലയിൽ മാനുഷിക സേവനങ്ങൾ...
ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാൻ വിപ്ലവ സേന ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം നടന്നതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രതിരോധ...
തെഹ്റാൻ: ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികാരത്തിന്റെ പതാക ഉയർത്തി ഇറാൻ. ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിലാണ് ഇറാൻ ചുവന്ന കൊടി ഉയർത്തിയത്.
ഇറാനികളുടെ ആചാരപ്രകാരം നീതി, പ്രതികാരം എന്നിവ സൂചിപ്പിക്കുന്നതിനുള്ളതാണ് ഈ ചെങ്കൊടി.
രക്തസാക്ഷിത്വം, കൊടിയ അനീതി എന്നിവയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരം കൊടികൾ പള്ളിയുടെ താഴികക്കുടത്തിനു മുകളിൽ ഉയർത്തുന്നത്.പശ്ചിമേഷ്യയിൽ...
ടെൽഅവീവ്: ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാൻ്റെ മിസൈൽ വീണാണ് മരണം. ജറുസലേമിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് ആക്രമണം.
ആദ്യം നാലു പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ...
ടെഹ്റാൻ: പശ്ചിമേഷ്യയിലെ 27 യുഎസ് സൈനിക കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണം
നടത്തിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡിന്റെ അവകാശവാദം. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ആറാമത്തെ ആക്രമണ പരമ്പരയാണ് തങ്ങൾ നടത്തുന്നതെന്ന് ഐആർജിസി പറഞ്ഞതായി ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിലെ ടെൽ നോഫ് എയർ ബേസ്, ഹാകിരിയയിലെ ഇസ്രയേൽ ആർമിയുടെ കമാൻഡന്റ്...
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലുണ്ടായ യുദ്ധ സാഹചര്യത്തില്‍ എണ്ണവില കുതിച്ചുയരുമെന്ന് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്. ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവിലയില്‍ മുന്നേറ്റമുണ്ടായിരുന്നു. യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ വിലയില്‍ വലിയ വര്‍ധനവുണ്ടായേക്കും.
ബ്രെന്റ് ക്രൂഡ് വില മൂന്ന് ശതമാനം വര്‍ധിച്ച് ബാരലിന് 73 ഡോളര്‍ എന്ന...