Sunday, May 5, 2024

National

നാട്ടുകാരുടെ മുഴുവന്‍ ബില്ലും കൂട്ടി എനിക്കയച്ചോ?; വൈദ്യുതി ബില്ലില്‍ ‘ഷോക്കടിച്ച്’ ഹര്‍ഭജന്‍

വീട്ടിലെ വൈദ്യുതി ബില്‍ കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ തന്നെ ഞെട്ടല്‍ പരസ്യമാക്കിയത്. സാധാരണ താന്‍ അടയ്ക്കാറുള്ള ബില്ലിനേക്കാള്‍ ഏഴു മടങ്ങ് അധികമാണ് ഇത്തവണത്തെ തുകയെന്നാണ് ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നത്. ‘ഇത്തവണ അയല്‍ക്കാരുടെ എല്ലാവരുടെയും ബില്‍ ചേര്‍ത്താണോ എനിക്ക് അയച്ചിരിക്കുന്നത്?? സാധാരണ ബില്ലിന്റെ ഏഴു മടങ്ങ് അധികം??’...

നേരത്തെ നിരോധിച്ച ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്റ്റോറില്‍ സുലഭം; 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് ഇന്ത്യ

ന്യൂദല്‍ഹി: നേരത്തെ സര്‍ക്കാര്‍ നിരോധിച്ച 59 ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് സര്‍ക്കാര്‍. ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് നിരോധിച്ച് കൊണ്ടുള്ള നടപടി. ഐ. ടി മന്ത്രാലയമാണ് ഇത് വ്യക്തമാക്കിയത്. ഇതിന് പുറമേ ചൈനീസ് ബന്ധമുള്ള 275 ആപ്പുകള്‍ കൂടി നിരോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡാറ്റാ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍...

കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 82 മരണം

ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5199 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 96141 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1878 ആയി ഉയര്‍ന്നു. നിലവില്‍ 58417 ആക്ടീവ് കേസുകളാണ് ഉള്ളത്. അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം...

59 ആപ്പുകൾ നിരോധിച്ചതിനു പുറമെ പബ്ജി ഉൾപ്പെടെ 273 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം, നിരോധിക്കുന്ന ആപ്പുകൾ ഇവ

ന്യൂദല്‍ഹി: ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡാറ്റാ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാരിന്റെ നിഗമനം. പബ്ജി, സിലി, റെസ്സോ, അലിഎക്‌സ്പ്രസ്, യൂ ലൈക്ക് തുടങ്ങിയ ആപ്പുകള്‍ പട്ടികയിലുണ്ടെന്നാണ് ദേശീയ...

പൂച്ചക്കുട്ടിയെ ജീവനോടെ കത്തിച്ച ദാരുണ സംഭവം; പ്രതിയുടേതായി പ്രചരിക്കുന്ന ചിത്രം യുവന്‍ ശങ്കര്‍ രാജയുടേത്

ചെന്നൈ: പൂച്ചക്കുട്ടിയെ പെട്രോള്‍ പോലുള്ള എന്തോ ദ്രാവകമൊഴിച്ച ശേഷം കത്തിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏവരുടേയും കണ്ണുനനച്ചിരുന്നു. ദാരുണമായ സംഭവത്തിന് പിന്നിലെ പ്രതി ആരാണ് എന്ന് വ്യക്തമല്ല. ഈ സംഭവത്തില്‍ ഒരു വ്യാജ പ്രചാരണം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ ചിത്രമാണ് വ്യാജ പ്രചാരണക്കാര്‍ ഇതിലേക്ക് വലിച്ചിഴച്ചത്. പ്രചാരണം ഇങ്ങനെ 1. 'പൂച്ചക്കുട്ടിയെ ജീവനോടെ പെട്രോള്‍ ഒഴിച്ച് കൊന്ന...

പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ കയറി അടിവസ്ത്രങ്ങൾ കീറി നശിപ്പിക്കുന്നു; യുവാവ് അറസ്റ്റിൽ

ഇൻഡോർ: പെണ്‍കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും പിജികളിലും അതിക്രമിച്ച് കയറി അടിവസ്ത്രങ്ങൾ നശിപ്പിക്കുന്ന യുവാവ് അറസ്റ്റിൽ. മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ ശ്രീകാന്ത് (26) എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. വിജയ് നഗർ മേഖലയിലെ വിവിധ ഹോസ്റ്റലുകളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഇടങ്ങൾ നോക്കി വച്ചാണ് ഇയാൾ അതിക്രമിച്ചു കയറുന്നതെന്നാണ് പൊലീസ്...

കൊവിഡില്‍ പനിയെ മാത്രം ഒരു പ്രധാന രോഗലക്ഷണമായി കാണരുതെന്ന് ഐ.സി.എം.ആര്‍

ന്യൂദല്‍ഹി: കൊവിഡ് ബാധയില്‍ പനിയെ ഒരു പ്രധാന രോഗലക്ഷണമായി കാണുന്നത് അപകടമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. ഇവര്‍ നടത്തിയ പഠനത്തില്‍ കൊവിഡ് രോഗികളില്‍ 17 ശതമാനത്തിനു മാത്രമേ പനി ഒരു രോഗലക്ഷണമായി വന്നിരുന്നുള്ളൂ. ദല്‍ഹി എയിംസില്‍ 144 രോഗികളില്‍ നടത്തിയ നീരിക്ഷണ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ രോഗികളില്‍ 44.4 ശതമാനത്തിന് രോഗലക്ഷണമൊന്നുമില്ല....

അണ്‍ലോക്ക് -3: സ്‌കൂളുകൾ തുറക്കില്ല,മെട്രോയും ഓടിയേക്കില്ല

ന്യൂഡല്‍ഹി:  അണ്‍ലോക്ക് -3 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നേക്കില്ല. സ്‌കൂളുകള്‍ക്ക് പുറമെ മെട്രോ സര്‍വീസുകളും ആരംഭിച്ചേക്കില്ല. ഇന്‍ഡോര്‍ നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യങ്ങള്‍ എന്നിവയും തുറന്നേക്കില്ലെന്നാണ് സൂചന.  നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് കൊടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കാനും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും അനുമതി നല്‍കാമെന്ന് ആദ്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അവസാന...

രാജ്യത്ത് 48,661 പേർക്ക് കൂടി കോവിഡ്, മരണം 705; ആകെ രോഗബാധിതർ 13.85 ലക്ഷം

ന്യൂഡൽഹി: (www.mediavisionnews.in) കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,661 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,85,522 ആയി. ഒറ്റ ദിവസത്തിനിടെ 705 പേർ കൂടി മരിച്ചു. ആകെ മരണം 32,063. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 4,67,882 പേർ ചികിത്സയിലാണ്. ഇതുവരെ 8,85,577...

എനിക്ക് തൂക്കുകയര്‍ കിട്ടിയാല്‍ അതും അനുഗ്രഹം; ബാബരി മസ്ജിദ് തകര്‍ത്തതിനെ ന്യായീകരിച്ച് ഉമാഭാരതി

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി എന്തുതന്നെയായാലും കുഴപ്പമില്ലെന്ന് ബി.ജെ.പി നേതാവും കേസിലെ പ്രതിയുമായ ഉമാ ഭാരതി. എന്‍.ഡി.ടി.വിയോടായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം ‘കോടതി എന്റെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചിരുന്നു. സത്യം എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. വിധി എന്തായാലും കുഴപ്പമില്ല. തൂക്കുമരത്തിലേക്കാണ് എന്നെ പറഞ്ഞയയ്ക്കുന്നതെങ്കില്‍ അത് അനുഗ്രഹമായി കരുതും’, ഉമാ ഭാരതി പറഞ്ഞു. ഉമാ ഭാരതിയെക്കൂടാതെ...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img