കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 82 മരണം

0
349

ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5199 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 96141 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1878 ആയി ഉയര്‍ന്നു. നിലവില്‍ 58417 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 6986 പേര്‍ക്കാണ് രോഗ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 213723 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 85 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3494 ആയി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here