Saturday, May 4, 2024

Local News

എസ്എസ്എല്‍എസി പരീക്ഷ; കാസര്‍കോട്ടേക്ക് കര്‍ണാടകയില്‍ നിന്ന് 297 കുട്ടികള്‍, കൊണ്ടുവരാന്‍ സംവിധാനം

കാസര്‍കോട്: കര്‍ണാടകയില്‍ നിന്നെത്തി കാസര്‍കോട്ടെ വിവിധ സ്‍കൂളുകളില്‍ താമസിച്ച് പഠിക്കുന്ന പത്താം ക്ലാസുകാരുടെ ആശങ്കയ്ക്ക് പരിഹാരവുമായി ജില്ലാ ഭരണകൂടം. കാസര്‍കോട്ട് എസ്എസ്എല്‍എസി പരീക്ഷ എഴുതേണ്ട 297 കുട്ടികള്‍ വരേണ്ടത് കര്‍ണാടകയില്‍ നിന്നാണ്. വീടിനോട് ചേര്‍ന്നുള്ള സ്‍കൂളുകളില്‍ നേരിട്ട് നടന്നെത്താന്‍ കഴിയുന്ന 33 കുട്ടികള്‍ ഒഴികെ ബാക്കിയുള്ളവരെ ജില്ലാ ഭരണകൂടം സ്‍കൂളുകളിലെത്തിക്കും.  മെയ് 26 ന് പരീക്ഷ തുടങ്ങുന്നതിനാല്‍ മെയ്...

അധികൃതരുടെ മുന്നറിയിപ്പിനിടയിലും ജില്ലയില്‍ ഇറച്ചിക്കോഴി വില തോന്നിയതുപോലെ

ഉപ്പള: ജില്ലയില്‍ ഇറച്ചിക്കോഴിക്ക് പരമാവധി വിലയായി 145 രൂപ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടും ജില്ലയില്‍ പലയിടത്തും പല വില. ചിലയിടങ്ങളില്‍ മാത്രമാണ് കോഴിക്ക് 145 രൂപ ഈടാക്കുന്നത്. ഭൂരിഭാഗം ഇടങ്ങളിലും 160-170 രൂപയാണ് വില ഈടാക്കുന്നത്. പെരുന്നാള്‍ അടുത്ത സാഹചര്യം മുതലെടുത്ത് വ്യാപാരികള്‍ അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് അധികൃതര്‍ വില നിശ്ചയിച്ചത്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):  ഇന്ന് ജില്ലയിൽ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരനും, മുളിയാർ സ്വദേശിയായ 42 വയസുകാരനും, കുമ്പള സ്വദേശികൾ ആയ 36 ,38 ,42 ,56 വയസുകാർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കുമ്പള സ്വദേശികൾ എല്ലാവരും ഒരു വാഹനത്തിൽ സഞ്ചരിച്ചിരുന്നവർ ആണ് ഇതിൽ 2...

കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി ഉപ്പള സ്വദേശി അറസ്റ്റില്‍, ഓടിരക്ഷപ്പെട്ട യുവാവിനെ തിരയുന്നു

കാസർകോട്:‌ (www.mediavisionnews.in)  കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ പൊലീസ് അന്വേഷിച്ചു വരികയാണ്. ഉപ്പള പത്വടിയിലെ അബ്ദുല്‍ റൗഫ് എന്ന ടപ്പു റൗഫ് (33)ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട ഉപ്പളയിലെ മുഹമ്മദ് നവാസിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. കാസര്‍കോട് എസ്.ഐ. പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി എരിയാല്‍...

ദുബായിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി മരണപ്പെട്ടു

ദുബായ്: (www.mediavisionnews.in) കഴിഞ്ഞ രണ്ടാഴ്ച കാലമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബായില്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ഗവര്‍ണ്മെന്റ് സ്‌കൂളിന് സമീപത്തെ എം കെ. അബ്ദുല്ല - റസിയ ദമ്പതികളുടെ മകന്‍ ഒ.ടി അസ്ലം (28) ആണ് മരിച്ചത് . ദുബായിൽ ഖുസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ഷഹനാസ്. ഏകമകന്‍...

ജില്ലയില്‍ ഇറച്ചികോഴിയുടെ പരമാവധി വില 145: അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് കലക്ടര്‍

കാസര്‍കോട്: പെരുന്നാള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചികോഴികളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാല്‍ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇറച്ചിക്കോഴിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ്- ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ...

ഉപ്പള സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

യു.എ.ഇ: (www.mediavisionnews.in) ഹൃദയാഘാതത്തെ തുടർന്ന് ഉപ്പള സ്വദേശി ദുബായിൽ മരണപ്പെട്ടു. ഉപ്പള മൂസോടി ഷാഫി നഗറിലെ അബ്ദുൽ ഖാദറാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു. നേരത്തെ രണ്ട് പ്രാവശ്യം കൊറോണ പോസറ്റീവ് സ്ഥിരീകരിക്കുകയും കൊറോണയിൽ നിന്ന് അബ്ദുൽ ഖാദർ മുക്തി നേടുകയും ചെയ്തിരുന്നു. എന്നാൽ ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ദുബായിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ...

പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നും ചികിത്സ തേടി കാസർകോട്ടെത്തി,​ കേരള സർക്കാരിന്റെ നിർദേശങ്ങളനുസരിച്ച് ആശുപത്രിയിൽ,​ നസീമ ബാനു തിരികെ മടങ്ങുന്നത് ഉറച്ച കാൽവയ്പ്പോടെ

കാസർകോട്: കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയോടെ പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നും കാസർകോട്ടെത്തിയ നസീമാ ബാനു (60) മടങ്ങുന്നത് ഉറച്ച കാൽവെയ്‌പോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ്. ദിവസങ്ങൾ നീണ്ട ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ സ്‌നേഹം മാത്രമാണ് പകരം നൽകാനുള്ളതെന്നും തങ്ങളുടെ പ്രാർത്ഥനകളിൽ ഈ നാടും നാട്ടുകാരും എന്നുമുണ്ടാകുമെന്നും നിറകണ്ണുകളോടെ നസീമാ ബാനു പറയുന്നു. ഗുജറാത്തിൽ നിന്നാണ് ലോക്ക്ഡൗൺ കാലത്തെ പ്രതിബന്ധങ്ങൾ...

കേന്ദ്ര സർക്കാരിന്‍റെ 20 ലക്ഷം കോടിയുടെ പദ്ധതിയിൽ വ്യാപാരികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിക്ക് കത്തുകളയച്ചു

ഉപ്പള: കേന്ദ്ര സർക്കാരിന്‍റെ 20 ലക്ഷം കോടിയുടെ പദ്ധതിയിൽ വ്യാപാരികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന കമ്മറ്റി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നതിന്റെ ഭാഗമായി മർച്ചൻറ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റിന്റെ ഉദ്ഘാടനംവ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡൻറ്...

ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ധനസഹായം വിതരണം ചെയ്തു

ഉപ്പള: (www.mediavisionnews.in) കഴിഞ്ഞ കാലവർഷ കെടുതിയിലും കടൽ ക്ഷോഭങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ച മണ്ഡലത്തിലെ തീരദേശങ്ങളിലെ നിർധന കുടുംബംഗങ്ങൾക്ക് ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നൽകുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടി.എ മൂസ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി.എം സലീമിന് കൈമാറി നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img