Saturday, May 4, 2024

Local News

കോവിഡ്-19 ലോക് ഡൗൺ; നിയന്ത്രണങ്ങളോടെ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍

കാസര്‍കോട്: (www.mediavisionnews.in) കോവിഡ് 19 നിര്‍ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനമ്പര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ജില്ലയില്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ തിരുമാനമായി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ കണ്‍ട്രോള്‍ കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍...

ലോക്ക്ഡൗൺ കാലത്ത് ഉപ്പളയിലെ ഭക്ഷണ വിതരണം; പ്രമുഖ പ്രവാസി വ്യവസായി അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ഒരു മാസത്തെ ചിലവ് ഏറ്റെടുക്കും

ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ കാലത്ത് ഉപ്പളയിലെ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഭക്ഷണ വിതരണ പദ്ധതിയിൽ ഭാഗമായി സാമൂഹ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്. ഒരു മാസത്തെ ഭക്ഷണ വിതരണത്തിനാവശ്യമായ മുഴുവൻ ചിലവുകളുമാണ് ലത്തീഫ് ഉപ്പള ഗേറ്റ് ഏറ്റെടുക്കുക. ലോക്ക്ഡൗണിനെ തുടർന്ന് വളഞ്ഞ് ഉപ്പള നഗരത്തിലും സമീപ പ്രദേശങ്ങളിലും...

തലപ്പാടി അതിര്‍ത്തിയിലെ പൊലീസുകാര്‍ക്ക് ദുരിതം; പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും ഡ്യൂട്ടി

കാസര്‍കോട്: (www.mediavisionnews.in) തലപ്പാടി അതിര്‍ത്തിയിലൂടെ കൊവിഡ് ബാധിതരായ ആളുകള്‍ കടന്നുപോയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഡ്യൂട്ടിയില്‍ തുടരുന്നു. പരിശോധനയ്ക്കായി സ്രവം കൊടുത്ത് നേരെ ഡ്യൂട്ടിയ്ക്ക് കയറേണ്ടിവരുന്ന ഗതികേടാണ് അതിര്‍ത്തിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. കൊവിഡ് ബാധിത മേഖലയായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നടക്കം ദിവസവും നിരവധി പേര്‍ തലപ്പാടി ചെക്ക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക് കടക്കുന്നുണ്ട്. ഇതില്‍ ചിലയാളുകള്‍ക്ക്...

പൊന്നാനിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് ഉപ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

മലപ്പുറം: (www.mediavisionnews.in) പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഉപ്പള പച്ചിലംപാറയിലെ മുഹമ്മദ് ഹനീഫിന്റെ മകൻ മുഹമ്മദ് റഷീദ് (28) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്ത സുഹൃത്ത് ഉപ്പള പച്ചിലംപാറ സ്വദേശി അബ്ദുള്ള മകൻ ജമാലിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോയ തീവണ്ടി മംഗളൂരുവില്‍ പാളം തെറ്റി

മംഗളൂരു: (www.mediavisionnews.in) കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടി മംഗളൂരുവില്‍ പാളം തെറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 1452 തൊഴിലാളികളുമായി തിങ്കളാഴ്ച പുലര്‍ച്ചെ തിരൂരില്‍ നിന്ന് യാത്ര തിരിച്ച ട്രെയിനാണ് മംഗളൂരു ജങ്ഷന് സമീപം പടീലില്‍ അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ എന്‍ജിന്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് പുറത്തേക്ക് തെന്നിമാറി മണ്ണില്‍ പൂണ്ട നിലയിലാണ്....

ഉപ്പള സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഷാര്‍ജ: ഉപ്പള സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഉപ്പള ഫിർദൗസ് നഗറിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് ഹനീഫ് (34) ആണ് മരിച്ചത്. ഷാർജ വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ ഷാഹ്‌സീനയാണ് ഭാര്യ, മാതാവ് അലീമ ബീവി

പ്രവാസികൾ അടക്കം കൂടുതൽ പേരെത്തുന്നു, സൗകര്യങ്ങളില്ലാതെ വലഞ്ഞ് കാസർകോട്

കാസർകോട്: (www.mediavisionnews.in) വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണം കൂടുന്തോറും കാസര്‍കോട് ജില്ലയിലെ ആരോഗ്യ സംവിധാനം സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നതിനാൽ, അതിർത്തിക്ക് പുറത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കുന്നതാണ് ജില്ലാ ഭരണകൂടത്തെ വലയ്ക്കുന്നത്. ജില്ലയിൽ ഹോട്ടലുകളിലും ലോഡ്ജുകളിലുമായി ആകെയുള്ളത് 1851 മുറികള്‍ മാത്രമാണ്. ഇതര സംസ്ഥാനങ്ങളിൽ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേരും മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും വന്ന 28 വയസുള്ള പൈവളികെ പഞ്ചായത്ത് സ്വദേശികളാണ്. 15 നാണ് ഇവർ ജില്ലയിലെത്തിയത്. ഇവരെ ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. സംസ്ഥാനത്ത് 29 പേര്‍ക്കു...

“തലപ്പാടിയിൽ മനുഷ്യക്കടത്തിന് കൂട്ട് കളക്ടര്‍”; ഗുരുതര ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: (www.mediavisionnews.in) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കാസര്‍കോട് ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. സംസ്ഥാനത്തെ 13 ജില്ലാ കളക്ടര്‍മാരും ഇതര സംസ്ഥാനത്ത് കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ പാസ് അനുവദിക്കുമ്പോൾ കാസര്‍കോട്ടുകാര്‍ക്ക് മാത്രം കിട്ടുന്നില്ല. ജില്ലാ കളക്ടര്‍ പാസ് അനുവദിക്കാത്തതാണ് കാരണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.  ഭരണകക്ഷി നേതാക്കള്‍ പറയുന്നവര്‍ക്ക് മാത്രമാണ് കളക്ടര്‍ പാസ്...

കാസർകോട് വീണ്ടും പാസ്സില്ലാതെ അതിർത്തി കടത്തൽ; കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്

കാസർകോട്: കാസർകോട് വീണ്ടും പാസ്സില്ലാതെ ആളെ അതിർത്തി കടത്തി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയതിന് കോൺ​ഗ്രസ് പഞ്ചായത്തം​ഗത്തിനെതിരെ പൊലീസ് കേസെടുത്തു. ദേലംപാടി പഞ്ചായത്തിലെ 16ാം വാർഡം​ഗം കൊറ​ഗപ്പാ റായിക്കെതിരെയാണ് കേസ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽ നിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞിരുന്നു. എന്നാൽ, പഞ്ചായത്തം​ഗം...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img