കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
153

കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേരും മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും വന്ന 28 വയസുള്ള പൈവളികെ പഞ്ചായത്ത് സ്വദേശികളാണ്. 15 നാണ് ഇവർ ജില്ലയിലെത്തിയത്.

ഇവരെ ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു.

സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരും രോഗമുക്തി നേടിയിട്ടില്ല.

കൊല്ലം – 6, തൃശൂര്‍ – 4, തിരുവനന്തപുരം, കണ്ണൂര്‍ – 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് – 2, എറണാകുളം, മലപ്പുറം – 1 വീതമാണ് പോസിറ്റീവാ ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഏഴു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. കണ്ണൂര്‌ലി# സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here