ലോക്ക്ഡൗണ്‍; കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
155

തിരുവനന്തപുരം (www.mediavisionnews.in): മെയ് 31 വരെ ലോക്ക് ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ദേശീയതലത്തില്‍ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്‌കൂള്‍, കോളജുകള്‍, മറ്റു ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും. ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും. ജലഗതാഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിങ് കപ്പാസിറ്റിയുടെ പകുതി വച്ച് സര്‍വ്വീസ് നടത്താം. യാത്രക്കാര്‍ നിന്നു സഞ്ചരിക്കാന്‍ അനുവദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെ ആളുകള്‍ക്ക് സഞ്ചരിക്കാം.

also read; കേരളത്തിൽ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;കാസര്‍കോട് 2 പേര്‍ക്ക്‌

മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടവ:

  • ജോലി ആവശ്യാര്‍ഥം സ്ഥിരമായി ജില്ലാതിര്‍ത്തി വിട്ട് പോവുന്നവര്‍ ജില്ലാ പൊലിസ് മേധാവിയില്‍ നിന്നോ കലക്ടറില്‍ നിന്നോ പ്രത്യേക പാസ് വാങ്ങണം
  • തൊഴിലിടങ്ങളില്‍ കുടുങ്ങിയവര്‍ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും അന്തര്‍ജില്ലാ യാത്ര അനുവദിക്കും
  • ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധിയായിരിക്കും
  • തൊട്ടടുത്ത ജില്ലകളിലേക്ക് യാത്ര ചെയ്ത് പോവുന്ന ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം
  • ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും
  • ഇളവുകള്‍ അനുവദിച്ച സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതല്‍ തുറക്കാം

വാഹനങ്ങളില്‍ എത്ര പേര്‍ക്ക് യാത്രയാവാം?

  • നാലു ചക്ര വാഹനങ്ങളില്‍ കുടുംബമാണെങ്കില്‍ മൂന്നു പേര്‍ക്കും അല്ലെങ്കില്‍ ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ക്കും
  • ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍. കുടുംബമാണെങ്കില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്കാവാം.
  • ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമെങ്കില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കും. അല്ലെങ്കില്‍ ഒരാള്‍ മാത്രം.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമ്പോള്‍

  • എ.സി ഓഫ് ചെയ്യണം
  • ഹെയര്‍ കട്ടിങ്, ഹെയര്‍ ബ്രഷിങ്, ഷേവിങ് മാത്രം
  • ഒരു സമയം രണ്ടുപേര്‍ കാത്തുനില്‍ക്കരുത്
  • ഒരേ ടവ്വല്‍ രണ്ട് പേര്‍ക്ക് ഉപയോഗിക്കരുത്
  • ടവ്വല്‍ ഉപയോക്താവ് കൊണ്ടുവരണം
  • ഫോണില്‍ സമയം നല്‍കണം

കല്യാണം, മരണം

  • കല്യാണങ്ങളില്‍ കൂടിയത് 50 പേരും മരണ ചടങ്ങുകളില്‍ കൂടിയത് 20 പേരും മാത്രമേ സംബന്ധിക്കാവൂ

മറ്റുള്ളവ

  • ആരാധനാലയങ്ങളിലേക്ക് ജീവനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി
  • പ്രഭാത നടത്തം, സൈക്ലിങ് എന്നിവയ്ക്ക് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here