കേന്ദ്ര സർക്കാരിന്‍റെ 20 ലക്ഷം കോടിയുടെ പദ്ധതിയിൽ വ്യാപാരികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിക്ക് കത്തുകളയച്ചു

0
143

ഉപ്പള: കേന്ദ്ര സർക്കാരിന്‍റെ 20 ലക്ഷം കോടിയുടെ പദ്ധതിയിൽ വ്യാപാരികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന കമ്മറ്റി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നതിന്റെ ഭാഗമായി മർച്ചൻറ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റിന്റെ ഉദ്ഘാടനം
വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡൻറ് പ്രസിഡണ്ട് കെ എൽ മുഹമ്മദ് റഫീഖ് നിർവഹിച്ചു.

വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമാക്കുക, മൊറട്ടോറിയ കാലയളവിലെ പലിശ പൂർണ്ണമായും ഒഴിവാക്കുക, വ്യാപാര മേഘലക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ജി.എസ്.ടി.കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിക്കുകയും, പിഴ പലിശ ഒഴിവാക്കുകയും ചെയ്യുക, ചെറുകിട വ്യാപാരികൾക്ക് 10000 രൂപ ഗ്രാന്റ് അനുവദിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചത്. മർച്ചന്റ്‌ യൂത്ത് വിങ് ഉപ്പള യൂണിറ്റ് പ്രസിഡന്റ് റൈഷാദ് ഉപ്പള, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽജബ്ബാർ ഉപ്പള, സന്ദീപ്, മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here