ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ധനസഹായം വിതരണം ചെയ്തു

0
146

ഉപ്പള: (www.mediavisionnews.in) കഴിഞ്ഞ കാലവർഷ കെടുതിയിലും കടൽ ക്ഷോഭങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ച മണ്ഡലത്തിലെ തീരദേശങ്ങളിലെ നിർധന കുടുംബംഗങ്ങൾക്ക് ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നൽകുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടി.എ മൂസ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി.എം സലീമിന് കൈമാറി നിർവഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ.കെ ആരിഫ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ അബു തമാം, ഹനീഫ് ഗോൾഡ് കിംഗ്, ഉമ്മർ രാജാവ്, അബ്ദുല്ല മാദേരി, മജീദ് പച്ചമ്പള, റൈഷാദ് ഉപ്പള സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here