Latest news

മുറി നിറയെ നോട്ടുകൾ; കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് കോടികൾ -വീഡിയോ

ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽ നിന്ന് അധികൃതർ പിടിച്ചെടുത്തത് ആറ് കോടി രൂപ.  ബിജെപി ദാവൻ​ഗരെയിലെ ഛന്നാ​ഗിരി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച ലോകായുക്ത അഴിമതി വിരുദ്ധ സംഘം ഇത്രയും പണം പിടികൂടിയത്. മുറിയിൽ കൂമ്പാരമായി കിടക്കുന്ന പണം  ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്നതുമായ...

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നഷ്ടമായേക്കും, യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും ഇനി കൊടുക്കേണ്ടിവരും!

സംസ്ഥാനത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അധികം വൈകാതെ യാത്രാ ഇളവ് നഷ്ടമായേക്കും. ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ശക്തമാകുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിയന്ത്രിച്ചേ പറ്റൂ എന്നാണ് ജസ്റ്റീസ് എം രാമചന്ദ്രന്റെ ശുപാര്‍ശയില്‍...

‘ഇതുപോലൊരു വിവാഹക്കഥ വേറെ കേട്ടുകാണില്ല’; അപൂര്‍വസംഭവം ശ്രദ്ധേയമാകുന്നു

ഓരോ ദിവസവും വ്യത്യസ്തമായതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വാര്‍ത്തകള്‍ നാം കാണുകയും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ രസകരമായ പല സംഭവങ്ങളും ഉള്‍പ്പെടാറുണ്ട്. അതുപോലെ തന്നെ അസാധാരണമായ സംഭവവികാസങ്ങളും വാര്‍ത്തകളില്‍ എളുപ്പത്തില്‍ ഇടം നേടുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്. സമാനമായ രീതിയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ബീഹാറില്‍ നിന്നുള്ള ഒരു വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത. എന്താണ്...

അധ്യാപകനെതിരേയുള്ള ലൈംഗികാതിക്രമ പരാതി; അധ്യാപകർക്കിടയിൽ വിവാദം

കുമ്പള : അധ്യാപകൻ ലൈംഗി േകാദ്ദേശ്യത്തോടെ പെരുമാറുന്നുവെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകർക്കിടയിൽ അഭിപ്രായഭിന്നത. ആരോപണവിധേയനായ അധ്യാപകൻ നിരപരാധിയാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്നുമാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം. എന്നാൽ, പി.ടി.എ.യും കുറച്ച് അധ്യാപകരും ചേർന്ന് ആരോപണവിധേയനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് മറുവിഭാഗവും പറയുന്നു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാത്തതിനാൽ കേസെടുക്കാൻ പോക്സോനിയമപ്രകാരം കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. സ്‌കൂൾ...

സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില...

വയനാട്ടില്‍ കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ എത്തിച്ച തിമിംഗല ചര്‍ദ്ദി പിടിച്ചു; രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: മീനങ്ങാടിക്കടുത്ത കാര്യമ്പാടിയില്‍ വില്‍പ്പന നടത്താന്‍ എത്തിച്ച തിമിംഗല ചര്‍ദ്ദി (ആംബര്‍ ഗ്രീസ്)യുമായി രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.  കണ്ണൂര്‍ ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമനും കല്‍പറ്റ, കാസര്‍ഗോഡ്, കണ്ണൂര്‍ ഫ്‌ളെയിങ്  സ്‌ക്വാഡ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ്...

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റം വരുന്നു

മൊബൈൽ ബാങ്കിങ്ങും, എടിഎം സർവീസും, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങളുൾപ്പടെ നിലവിലുണ്ടെങ്കിലും ബാങ്കിൽ നേരിട്ടെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നുമില്ല. ബാങ്കുകളിലെ തിരക്കുകൾ തന്നെയാണ് അതിന് തെളിവും. എന്നാൽ ബാങ്ക് ജീവനക്കാർക്ക് സന്തോഷമുള്ള വാർത്തയാണ് ഇപ്പോൾ വരുന്നത്. ബാങ്ക് ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യമായ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉടൻ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇത്...

നിർണായക പ്രഖ്യാപനവുമായി മമത ബാനർജി; പ്രതിപക്ഷത്തിന് തിരിച്ചടി, ബിജെപിക്ക് സന്തോഷം

കൊൽക്കത്ത: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന മമത ബാനർജിയുടെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് തുടക്കത്തിലേ ഏറ്റ തിരിച്ചടി ആയി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നൂറിൽ താഴെ സീറ്റുകളിൽ ഒതുക്കാമെന്ന് കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ...

മംഗളൂരുവില്‍ ജ്വല്ലറി ജീവനക്കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ഹമ്പന്‍കട്ട മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ജ്വല്ലറിയില്‍ ജീവനക്കാരനെ കുത്തിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍. കൊയിലാണ്ടി തൂവക്കോട് ചേനഞ്ചേരി ചാത്തനാടത്ത് താഴെ ഹൗസിലെ ഷിഫാസ് പി.പി (33)യാണ് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രപരിസരത്ത് വെച്ച് ഉച്ചയ്ക്ക് ശേഷം അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുല്‍റഹീം എന്നിവര്‍ക്ക്...

ആധാറും പാനും ലിങ്ക് ചെയ്തില്ലേ? മാർച്ച് 31 കഴിഞ്ഞാൽ പാൻകാർഡ് ഉപയോഗിക്കാനാകില്ല

ആധാർ – പാൻ കാർഡ് മാർച്ച് 31നകം ലിങ്ക് ചെയ്യാനായില്ലെങ്കിൽ സാമ്പത്തിക ഇടപാടുകളിലും ആദായനികുതി റിട്ടേണിലും കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടിവരും. ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ നിങ്ങൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ല. എന്താണ് പാൻ-ആധാർ ലിങ്ക്? നിങ്ങളുടെ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) നിങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ്...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img