വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നഷ്ടമായേക്കും, യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും ഇനി കൊടുക്കേണ്ടിവരും!

0
252

സംസ്ഥാനത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അധികം വൈകാതെ യാത്രാ ഇളവ് നഷ്ടമായേക്കും. ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ശക്തമാകുന്നത്.

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിയന്ത്രിച്ചേ പറ്റൂ എന്നാണ് ജസ്റ്റീസ് എം രാമചന്ദ്രന്റെ ശുപാര്‍ശയില്‍ പറയുന്നത്. യാത്രാനിരക്കിലെ ഇളവ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രായോഗികമല്ല.

സ്വകാര്യ ബസുടമകള്‍ മാത്രം വിദ്യാര്‍ത്ഥികളെ എന്തിന് സഹിക്കണം. യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയിയും വേണമെന്നാണ് ജസ്റ്റീസ് എം രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാവപ്പെട്ട കുട്ടികള്‍ ആരെന്ന കാര്യത്തിലും പരിശോധന ഉണ്ടാകണം. 12 വര്‍ഷമായി ബസ്/ടാക്‌സി നിരക്ക് നിശ്ചയിക്കുന്നതിനുളള കമ്മീഷനനായി പ്രവര്‍ത്തിച്ച ജസ്റ്റീസ് എം രാമചന്ദ്രന്‍ സ്ഥാനമൊഴിയും മുന്‍പാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here