Latest news

24 കാരറ്റ് സ്വര്‍ണം ചേര്‍ത്ത കാപ്പി കുടിച്ച് ഷെഫ് സുരേഷ് പിള്ള; വീഡിയോ

കൊച്ചി: പാചകത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് ഷെഫ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ പ്രതിഭയും പാചകമികവും അദ്ദേഹത്തെ മലയാളിയുടെ പ്രിയങ്കരനാക്കി മാറ്റി. സാമൂഹിക മാധ്യമങ്ങളിലും സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം പതിവായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പ്രത്യേകതരം കാപ്പി കുടിയ്ക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സ്വര്‍ണം...

മണവാട്ടിയുടെ തൂക്കത്തിന് അനുസരിച്ച് ‘സ്വർണം’ മഹർ നൽകി ദുബായിൽ പാക് യുവാവിന്റെ വിവാഹം

ദുബായ്: മണവാട്ടിയുടെ ശരീര ഭാരത്തിന് തുല്യമായ തൂക്കത്തിൽ സ്വർണം മഹ്ർ നൽകി പാക് വ്യവസായി. ദുബായിലാണ് സംഭവം. പരമ്പരാഗത വേഷമണിഞ്ഞ് വരന്റെ കൈ പിടിച്ചാണ് മണവാട്ടി വിവാഹ വേദിയിലെത്തിയത്. മണവാട്ടി കൂറ്റൻ തുലാസിന്റെ ഒരു ഭാഗത്ത് ഇരിക്കുകയും വധുവിന്റെ ശരീര ഭാരത്തിന് തുല്യമായ സ്വർണ കട്ടികൾ തുലാസിന്റെ എതിർ ഭാഗത്ത് മറ്റുള്ളവർ അട്ടിയട്ടിയായി വെക്കുകയുമായിരുന്നു....

കോടതിയിലെത്തിച്ചപ്പോൾ മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമം, എക്സ് റേയിൽ പൊതി; പുറത്തുവരാൻ കാത്തിരിപ്പ്

തൃശൂർ: മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമിച്ച തടവുകാരൻ തൃശൂർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജിനെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയത്. ചാലക്കുടി കോടതിയിലെത്തിച്ച് മടങ്ങിയപ്പോഴാണ് മലദ്വരത്തിൽ കവറിൽ കെട്ടിയ വസ്തു കയറ്റിയത്. ജയിൽ ജീവനക്കാർക്ക് സംശയം തോന്നിയതോടെ എക്സ് റേ എടുത്തു നോക്കി. എക്സ് റെയിൽ പൊതി...

ലൈസൻസില്ല, പെണ്‍കുട്ടികൾ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു!

കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കൾ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. 18 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നതായും കുട്ടികൾ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ കേസുകൾ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോർ വാഹനവകുപ്പും...

തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുന്നു; ശരീരം നിശ്ചലമാകുന്ന അവസ്ഥ’; ശബ്ദസന്ദേശവുമായി മഅ്ദനി

ബെംഗളൂരു: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് ഗുരുതരമായ ആരോഗ്യസ്ഥിതിയിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. ശരീരം നിശ്ചലമാകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. പക്ഷാഘാത ലക്ഷണങ്ങളുള്ള രോഗാവസ്ഥയിൽ ആഴ്ചകൾക്കുമുൻപ് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബാംഗ്ലൂർ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന മഅ്ദനി രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി...

യു.എ.ഇയിൽ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാന്‍ പുതിയ നിബന്ധന

അബുദാബി: യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതര്‍. കുടുംബാംഗങ്ങളായ അ‍ഞ്ച് പേരെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് പതിനായിരം ദിര്‍ഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് പ്രാബല്യത്തില്‍ വന്ന യുഎഇ ക്യാബിനറ്റ് തീരുമാനപ്രകാരം രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍...

സീറോ കലോറി കൃത്രിമ മധുരവും ​ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് പഠനം

പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് എറിത്രിറ്റോൾ. സീറോ കലോറി ഉത്പന്നമായ എറിത്രിറ്റോളിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി പുതിയ പഠനം. പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കുന്ന ഈ ഉത്പന്നം ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും മരണത്തിനുംവരെ കാരണമാകുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻ‍ഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിന്...

വലിയ ശബ്ദം, രണ്ട് കിണറുകൾ ഇടിഞ്ഞു താഴ്ന്നു, ഇലക്ട്രിക് പോസ്റ്റുകൾ തകര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി. കോട്ടുകാൽ പഞ്ചായത്തിലെ മണ്ണക്കല്ല് വാർഡിൽ ആണ് രണ്ട് കിണറുകൾ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. ചരുവിള പുത്തൻ വീടിൽ തങ്കരാജൻ, സരോജം എന്നിവരുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞ് താഴ്ന്നത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് തങ്കരാജന്‍റെ വീട്ടിലെ കിണർ ശബ്ദത്തോടെ ഇടിഞ്ഞ്...

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

ദുബൈ: യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്നു കൊണ്ട് പുതുക്കാന്‍ സാധിക്കുമോ എന്ന പ്രവാസിയുടെ ചോദ്യത്തിന് മറുപടി നല്‍കി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി. ലൈസന്‍സ് പുതുക്കുന്ന സമയത്ത് ലൈസന്‍സിന്റെ ഉടമ യുഎഇയില്‍ തന്നെ ഉണ്ടായിരിക്കണമെന്നാണ് ട്വിറ്ററിലൂടെ ഉന്നയിച്ച ചോദ്യത്തിന് ആര്‍ടിഎ മറുപടി നല്‍കിയത്. ലൈസന്‍സ് പുതുക്കാന്‍ ലൈസന്‍സ് ഉടമ യുഎഇയില്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്ന്...

വാട്സ് ആപ് ദുരുപയോഗം; റദ്ദാക്കിയത് 2.9 ദശലക്ഷം അക്കൗണ്ടുകള്‍

ദുരുപയോഗം തടയാനായി രാജ്യത്ത് 2.9 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി അറിയിച്ച് സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്. എന്‍ഡ് ടു എൻഡ് എന്‍സ്‌ക്രിപ്റ്റഡ് ഫീച്ചറിന്റെ സഹായത്തോടെ ആപ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടിയെടുത്തതെന്നും ഇത്തരം പ്രവണതകളെ പ്രതിരോധിക്കുമെന്നും വാട്സ് ആപ് വ്യക്തമാക്കി . ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍മിത ബുദ്ധിയുടേയും ന്യൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ വര്‍ഷങ്ങളായി പുതിയ...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img