വലിയ ശബ്ദം, രണ്ട് കിണറുകൾ ഇടിഞ്ഞു താഴ്ന്നു, ഇലക്ട്രിക് പോസ്റ്റുകൾ തകര്‍ന്നു

0
168

തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി. കോട്ടുകാൽ പഞ്ചായത്തിലെ മണ്ണക്കല്ല് വാർഡിൽ ആണ് രണ്ട് കിണറുകൾ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. ചരുവിള പുത്തൻ വീടിൽ തങ്കരാജൻ, സരോജം എന്നിവരുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞ് താഴ്ന്നത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് തങ്കരാജന്‍റെ വീട്ടിലെ കിണർ ശബ്ദത്തോടെ ഇടിഞ്ഞ് താണത്.

റോഡിനോട് ചേർന്നായിരുന്നു കിണർ. സമീപത്ത് നിന്നിരുന്ന വൈദ്യുത പോസ്റ്റ് ഉൾപ്പെടെയാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിനോട് ചേർന്ന് ചെറിയ ഒരു റോഡും സമീപത്ത് കനാലുമാണ് ഉള്ളത്. സമീപത്തെ കനാലിൽ വെള്ളം വന്ന ശേഷമാണ് കിണർ ഇടിഞ്ഞ് താഴാൻ തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തങ്കരാജന്‍റെ വീട്ടിലെ കിണർ ഇടിഞ്ഞതിന് പിന്നാലെയാണ് സരോജത്തിന്‍റെ വീട്ടിലെ കിണറും ഇടിഞ്ഞ് താഴ്ന്നത്.

കുറച്ച് ദിവസങ്ങളിലായി ചെറുതായി വശങ്ങൾ ഇടിഞ്ഞ് തുടങ്ങിയ കിണർ കഴിഞ്ഞ ദിവസം വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുക ആയിരുന്നു എന്ന് സരാജ പറഞ്ഞു. ഇതിനൊപ്പം റോഡിലും വീടുകളിലും ചെറിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡൻറ് ജെറോം ദാസ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ദീപു, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇടിഞ്ഞു താഴ്ന്ന കിണറുകൾ എത്രയുംപെട്ടെന്ന് ശരിയാക്കി കൊടുക്കണമെന്ന് കാട്ടി ഇരു വീട്ടുകാരും വില്ലേജ് ഓഫീസിൽ പരാതി നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here