യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

0
287

ദുബൈ: യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്നു കൊണ്ട് പുതുക്കാന്‍ സാധിക്കുമോ എന്ന പ്രവാസിയുടെ ചോദ്യത്തിന് മറുപടി നല്‍കി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി. ലൈസന്‍സ് പുതുക്കുന്ന സമയത്ത് ലൈസന്‍സിന്റെ ഉടമ യുഎഇയില്‍ തന്നെ ഉണ്ടായിരിക്കണമെന്നാണ് ട്വിറ്ററിലൂടെ ഉന്നയിച്ച ചോദ്യത്തിന് ആര്‍ടിഎ മറുപടി നല്‍കിയത്.

ലൈസന്‍സ് പുതുക്കാന്‍ ലൈസന്‍സ് ഉടമ യുഎഇയില്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് വ്യവസ്ഥ. ഒപ്പം സാധുതയുള്ള എമിറേറ്റ്സ് ഐഡിയും ഉണ്ടായിരിക്കണം. യുഎഇയില്‍ തന്നെ ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അംഗീകരിച്ച ഒപ്റ്റിക്കല്‍ സെന്ററുകളില്‍ നിന്നാണ് ലൈസന്‍സ് പുതുക്കുന്നതിനുള്ള കാഴ്ച പരിശോധന നടത്തേണ്ടതെന്നും അധികൃതര്‍ മറുപടിയില്‍ പറയുന്നു.

അതേസമയം ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ടെസ്റ്റിന് ഹാജരാവണമെങ്കില്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനം നിര്‍ബന്ധമാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അര്‍.ടി.എ അധികൃതര്‍ വിശദീകരിച്ചു. റോഡ് ടെസ്റ്റില്‍ ഏഴ് തവണ പരാജയപ്പെട്ടുവെന്നും വീണ്ടും ടെസ്റ്റിന് അപ്പോയിന്റ്‍മെന്റ് ലഭിക്കാന്‍ പരിശീലനം നിര്‍ബന്ധമാണോ എന്നുമുള്ള ഒരു പ്രവാസിയുടെ ചോദ്യത്തിന് മറുപടിയായാണ് നിയമപ്രകാരമുള്ള പരിശീലനം നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here