Sunday, May 19, 2024

UAE

യുഎഇയില്‍ നേരിയ ഭൂചലനം; താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാത്രി 9.57 മണിക്ക് അല്‍ ഹലായില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍ ഹലാ. താമസക്കാര്‍ക്ക് നേരിയ തോതില്‍ ഭൂചലനം...

യുഎഇയിലെ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

അബുദാബി: യുഎഇയിലെ കനത്ത മഴയുടെയും അസ്ഥിരമായ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍. മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. മെയ് രണ്ടിന് റദ്ദാക്കിയ വിമാനങ്ങള്‍ ഇകെ 123/124 - ദുബൈ-ഇസ്താംബുള്‍ ഇകെ 763/764 -ദുബൈ-ജൊഹാന്നസ്ബര്‍ഗ് ഇകെ 719/720- ദുബൈ- നയ്റോബി ഇകെ...

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയുടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം

അബുദാബി: മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയുടെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പ്രത്യേകിച്ച് റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ വീടിന് പുറത്തിറങ്ങുമ്പോള്‍ അധിക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ മുന്നറിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം

അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന ലാറ്റിറ്റ്യൂ‍ഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനം നേടിയത്.  യുഎഇ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍കൂട്ടി വിസ എടുക്കാതെ 182 രാജ്യങ്ങളില്‍ പ്രവേശിക്കാം.  ഇതില്‍  124 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. 37 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും...

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 3.03 ന് ഖോര്‍ഫക്കാന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായത്. താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. https://twitter.com/ncmuae/status/1784002189351919948?t=dgUqxEANC8NKCFwJgA4MiQ&s=19    

മഴക്കെടുതി നാശം നേരിട്ടവരുടെ ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി യുഎഇ

ഷാർജ : മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് യുഎയിലെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വിമാന യാത്ര മുടങ്ങി ദുബൈയിൽ കുടുങ്ങി പോയവരിൽ നിന്ന് വീസാ കാലാവധി...

പ്രളയത്തെ അതിജീവിച്ച് യു.എ.ഇയിലെ ജനജീവിതം സാധാരണനിലയിലേക്ക്

ദുബൈ: പ്രളയത്തെ അതിജീവിച്ച് യു.എ.ഇയിലെ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നു. വെള്ളക്കെട്ട് ശക്തമായ താമസ മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങി. ഷാർജയിലെ സ്‌കൂളുകൾക്ക് അടുത്ത രണ്ടുദിവസം അനുയോജ്യമായ വിദ്യാഭ്യാസ രീതി തെരഞ്ഞെടുക്കാൻ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ മഴയും വെള്ളക്കെട്ടും അതിന് ശേഷം വന്ന വാരാന്ത്യ അവധിയും കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസമായ...

മഴക്കെടുതി: യുഎഇ രക്ഷൗദൗത്യത്തിന് മലയാളികളും പങ്കാളികൾ; സുപ്രധാന പ്രഖ്യാപനം നടത്തി യുഎഇ പ്രസിഡന്റ്

അബുദാബി: 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. മഴക്കെടുതിയില്‍ നിന്നും കരകയറി വരികയാണ് യുഎഇയിലെ ജനങ്ങൾ. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ തന്നെ എല്ലാം പൂ‍ര്‍വ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ. റെക്കോർഡ് മഴയ്ക്ക് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ. പ്രസിഡന്റ് ഷെയ്ഖ്...

യു.എ.ഇയിൽ 75 വർഷത്തിനിടയിലെ കനത്തമഴ: മലവെള്ളപ്പാച്ചിലിൽ ഒരു മരണം, മിക്ക നഗരങ്ങളിലും വെള്ളക്കെട്ട്

ദുബൈ: യു.എ.ഇയിൽ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാൽ ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 1949 ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ്...

കനത്ത മഴ, യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അതീവ ജാഗ്രതയിൽ ദുബായ് അടക്കം മേഖലകൾ, വിശദമായ വിവരങ്ങളറിയാം

അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം, മഴ കനത്തതോടെ ദുബായിൽ നാളെയും വർക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img