UAE

യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു

അബുദാബി: നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍  എട്ടിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അവധിക്ക് ശേഷം ഒക്ടോബര്‍ പത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍...

യുഎഇയില്‍ ഇന്ന് മുതല്‍ മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം

അബുദാബി: യുഎഇയില്‍ കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ അറിയിപ്പ് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതു സ്ഥലങ്ങളിലൊന്നും ഇനി മുതല്‍ മാസ്‍ക് ധരിക്കേണ്ടതില്ല. എന്നാല്‍ മൂന്ന് സ്ഥലങ്ങളെ മാത്രം പുതിയ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കല്‍ സ്ഥാപനങ്ങളും, പള്ളികള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍...

ചെറിയ വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബായ് പൊലീസ്

ദുബൈ: വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബൈ പൊലീസ്.  ദുബായ് നൗ മൊബൈൽ ആപ്പിലെ വെഹിക്കിൾസ് ആൻഡ് സെക്യൂരിറ്റി സര്‍വീസസിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ വാഹന ഉടമകൾക്ക് പൊലീസ് വരുന്നതു വരെ കാത്തിരിക്കാതെ തന്നെ ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനാകും. ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ വേഗത്തിൽ പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം...

യുഎഇയിലെ പുതിയ വിസകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ

ദുബൈ: യുഎഇയില്‍ റിമോട്ട് വര്‍ക്കിങ് വിസ ഉള്‍പ്പെടെ പുതിയ റെസിഡന്റ് പെര്‍മിറ്റുകള്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അപേക്ഷ നല്‍കാം. യുഎഇക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവാദം ലഭിക്കുന്ന റിമോട്ട് വര്‍ക്കിങ് വിസയാണ് പ്രധാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച റിമോട്ട് വര്‍ക്കിങ് വിസയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. ഒരു...

എഴുപതോളം രാജ്യങ്ങൾക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ

ദുബായ്: എഴുപതോളം രാജ്യങ്ങൾക്ക് ഇനി മുതൽ യുഎഇയിൽ ഓൺ അറൈവൽ ആയി  വിസ ലഭിക്കും. ഇതിൽ 50 ഓളം രാജ്യങ്ങൾക്ക് ആറുമാസം വരെ രാജ്യത്ത് തുടരാം. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യുഎഇ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യക്കാർക്ക് വിസ കാര്യത്തിൽ ഇത്തരം ഉദാര നിലപാട് രാജ്യം...

യുഎഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇവയ്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി പുറത്തുവിട്ടിട്ടുണ്ട്. @embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും ind_embassy.mea.gov@protonmail.com എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ്...

യുഎഇ പൊടിക്കാറ്റ്; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു, സര്‍വീസുകളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യത

ദുബൈ: യുഎഇയില്‍ പലയിടങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായതോടെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അൽ മക്തൂം എയർപോർട്ടിലേക്ക് ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യതയുണ്ട്. കൊച്ചിയിൽ നിന്ന് ഷാ‍ർജയിലേക്ക് പോയ വിമാനം മസ്കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പോയ വിമാനം അബുദാബിയിലേക്കും വഴി...

യുഎഇയിൽ വിപിഎൻ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ

യു.എ.ഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ വി.പി.എൻ ഉപയോ​ഗിച്ച് അശ്ലീല വിഡിയോ കണ്ടാൽ പിഴവീഴും. ഡേറ്റിംഗ്, ചൂതാട്ടം, അശ്ലീല വിഡിയോ കാണൽ, വിഡിയോ–ഓഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കൽ തുടങ്ങിയവയ്ക്കായി പലരും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ ഉപയോഗിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് 500,000 ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെയാണ് ഇത്തരം കേസുകളിൽ പിഴ ചുമത്തുന്നത്. നോർഡ്...

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം

ദുബൈ (www.mediavisionnews.in): പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്ന പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളില്‍ പോയി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോണ്‍സുലേറ്റ് ഹെല്‍പ് ഡെസ്‌കില്‍ നിന്നറിയിച്ചു. തുടര്‍ന്ന് അവര്‍ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ പോയി തുടര്‍ നടപടിക്രമ ങ്ങള്‍ക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തില്‍ എത്താന്‍. കമ്പനികളുമായി കേസുള്ളവര്‍ ആദ്യം തഹസില്‍ കേന്ദ്രത്തില്‍ പോയി വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്നും അറിയിച്ചു....
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img