UAE

സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണം; യുഎഇയില്‍ പുതിയ നിര്‍ദ്ദേശം

അബുദാബി: യുഎഇയില്‍ തുടര്‍ന്നുകൊണ്ട് വിസിറ്റ് വിസ പുതുക്കാനാകില്ല. സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്നാണ് അബുദാബി, ദുബൈ എമിറേറ്റുകളിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഒഴിവാകുന്നത്. ഷാര്‍ജ, അബുദാബി എമിറേറ്റുകളിലാണ് നിര്‍ദ്ദേശം പ്രബല്യത്തില്‍ വന്നത്. ദുബൈയില്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് വിവരം....

യു.എ.ഇയിൽ റിട്ടയർമെന്റ് വിസ സ്വന്തമാക്കാനാവശ്യമായ നിബന്ധനകളെന്തല്ലൊം..?

ഏതു രാജ്യത്തുനിന്നെത്തിയ പ്രവാസികളുടെയും പ്രിയപ്പെട്ട രാജ്യമാണ് യു.എഇ. അതുകൊണ്ട് തന്നെ റിട്ടയർമെന്റിന് ശേഷവും പലരും യു.എ.ഇയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്ക് പ്രത്യേകമായി റിട്ടയർമെന്റ് വിസ തന്നെ യു.എ.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഈ വിസ ലഭിക്കാൻ ചില നിബന്ധനകൾ പൂർത്തിയാവേണ്ടതുണ്ട്. 55 വയസും അതിൽ കൂടുതലുമുള്ള വിരമിച്ച താമസക്കാർക്കാണ് അഞ്ച് വർഷത്തേക്ക് യു.എ.ഇ റിട്ടയർമെന്റ്...

യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു

അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ബാധകമാവുന്നത്. പുതിയ നികുതി നിയമം അനുസരിച്ച് വാര്‍ഷിക ലാഭം...

ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം

തൊഴിലാളികളുടെ ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിലുടമകൾ നിർബന്ധമായും പാലിക്കേണ്ട മാർഗരേഖകൾ പുറത്തിറക്കിയിരിക്കുകയാണ് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചതു പ്രകാരം സുരക്ഷിതമായ ജോലി അന്തരീക്ഷത്തിന് ചില നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും മാലിന്യങ്ങളും സൂക്ഷിക്കാൻ താൽക്കാലിക സംഭരണ...

യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

യു.എ.ഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യത. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രി തന്നെ രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.

വിനോദസഞ്ചാരികൾ കൂടുതൽ പണം ചെലവഴിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം ദുബൈക്ക്

വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസി(ഡബ്ല്യു.ടി.ടി.സി)ലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്. ജി.സി.സിയിലെ തന്നെ മറ്റൊരു പ്രധാന...

1000 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

അബുദാബി: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള  സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്. യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും...

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിര്‍ഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാന്‍ 17 ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി....

ദുബൈ സൂപ്പർ കപ്പ് 2022; പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ നഗരത്തിലെത്തും

പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ദുബൈയിൽ ആദ്യമായി നടത്താനിരിക്കുന്ന ദുബൈ സൂപ്പർ കപ്പ് 2022നുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 8 മുതൽ 16 വരെ അൽ നാസർ ക്ലബ്ബിലെ അൽ മക്തൂം സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ...

യു.എ.ഇയിൽ അടുത്ത വർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു

പ്രവാസികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റേയു ദിനങ്ങളാണ് ഓരോ പൊതു അവധികളും സമ്മാനിക്കാറുള്ളത്. യു.എ.ഇയിൽ ഡിസംബർ ആദ്യവാരത്തിൽ ഒന്നു മുതൽ നാലുവരെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള നീണ്ട പൊതു അവധി ലഭിക്കും. എന്നാൽ അതിനു മുൻപുതന്നെ, 2023ലെ പൊതു അവധി ദിനങ്ങളും കാബിനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലുള്ളവർക്ക് ഏകീകൃതമായാണ് പൊതു അവധി ദിനങ്ങൾ ലഭിക്കുക. സർക്കാർ അറിയിച്ചതു പ്രകാരം, ആദ്യമായി ഗ്രിഗോറിയൻ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ വീണ്ടും മെഗാ ട്രേഡ്, 12 കോടി ശമ്പളം കുറച്ച് റിഷഭ് പന്ത് വീണ്ടും ഡൽഹിയിൽ; കുൽദീപ് യാദവ് ലക്നൗവിൽ

മുംബൈ: ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. ലക്നൗ സൂപ്പർ ജയന്‍റ്സ് നായകനായിരുന്ന റിഷഭ് പന്ത് തന്‍റെ പഴയ തട്ടകമായ...
- Advertisement -spot_img