യു.എ.ഇയുടെ വിസാ നടപടിക്രമങ്ങളിലെ പുതിയ പരിഷ്‌കാരങ്ങൾ ഇന്നുമുതൽ

0
238

വിസാ നടപടിക്രമങ്ങളിൽ യു.എ.ഇ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരികയാണ്. ഗോൾഡൻ വിസ സ്‌കീമുകളിലടക്കം വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. കൂടുതൽ വിഭാഗക്കാർക്ക് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കാൻ പുതിയ മാറ്റങ്ങൾ വഴിയൊരുക്കും.

കൂടുതൽ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 50,000ത്തിൽനിന്ന് 30,000 ദിർഹമായി കുറയും. കുറഞ്ഞത് 2 ദശലക്ഷം ദിർഹമെങ്കിലും മൂല്യമുള്ള പ്രോപ്പർട്ടി വാങ്ങുന്ന നിക്ഷേപകർക്കും ഗോൾഡൻ വിസ ലഭിക്കും. അവർ നിർദ്ദിഷ്ട ബാങ്കുകളിൽനിന്നുള്ള ലോൺ ഉപയോഗിച്ചണ് നിക്ഷേപം നടത്തിയതെങ്കിൽപോലും വിസ അനുവദിക്കും.

ഗോൾഡൻ വിസ ഉടമകൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാലും വിസ കാൻസിലാവില്ലെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഗോൾഡൻ വിസ ഹോൾഡർ മരിച്ചതിനുശേഷവും വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ അവരുടെ കുടുംബാംഗങ്ങൾക്ക് യു.എ.ഇയിൽ തന്നെ തുടരാൻ സാധിക്കും.

അതേ സമയം യു.എ.ഇയിൽ 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകളും ഇന്നുമുതൽ നിർത്തലാക്കും. പകരം 60 ദിവസത്തെ ടൂറിസ്റ്റ് വിസകൾ ഇന്നുമുതൽ തന്നെ പ്രാബല്യത്തിൽ വരും. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് ആദ്യമായി ഈ അപ്ഡേഷൻ നടപ്പിലാക്കിയിരിക്കുന്നത്. ഇവ കൂടാതെ മറ്റു നിരവധി മാറ്റങ്ങളാണ് വിസാനടപടികളിൽ യു.എ.ഇയിൽ ഇന്നുമുതൽ നടപ്പിലാക്കിത്തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here