UAE

കനത്ത മഴ, യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അതീവ ജാഗ്രതയിൽ ദുബായ് അടക്കം മേഖലകൾ, വിശദമായ വിവരങ്ങളറിയാം

അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം, മഴ കനത്തതോടെ ദുബായിൽ നാളെയും വർക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ...

യു.എ.ഇയിൽ കനത്തമഴ; ദുബൈയിലും ഷാർജയിലും വെള്ളക്കെട്ട് രൂക്ഷം

യു.എ.ഇയിൽ കനത്തമഴ തുടരുന്നു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തെക്കൻ അൽഐനിൽ ശക്തമായ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. മുഴുവൻ ഗവൺമെൻറ് ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. മഴ ഇന്ന് രാത്രി കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്ക്...

യു.എ.ഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കണം

അബൂദബി: യു.എ.ഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. സ്വദേശിവൽകരണ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്നാണ് നിർദേശം. അല്ലാത്തപക്ഷം 68,000 ദിർഹം പിഴ നൽകേണ്ടി...

യു.എ.ഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം; 2025 ജനുവരി ഒന്നിന് നിലവിൽ വരും

അബൂദബി: യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം...

യുഎഇ; ഓൺ അറൈവൽ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്ത്

ദുബൈ:യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻ‌കൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം, 87 രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇയിലേക്ക് ഓൺ അറൈവൽ വിസ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവേശിക്കാവുന്നതാണ്. അതേ സമയം, ഏതാണ്ട് 110 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു എ...

റമദാനില്‍ യുഎഇയിൽ 2,592 തടവുകാര്‍ക്ക് മോചനം; പ്രഖ്യാപനവുമായി ഭരണാധികാരികള്‍

ദുബൈ: റമദാന്‍ മാസത്തോട് അനുബന്ധിച്ച് യുഎഇയില്‍ 2,592 തടവുകാര്‍ മോചിതരാകും. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച ഉത്തരവിറക്കി. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്.  ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ,റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈയില്‍...

യുഎഇയിൽ പ്രതികൂല കാലാവസ്ഥ; 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു

ദുബൈ: യുഎഇയില്‍ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെയാണ് വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച രാവിലെ മുതല്‍ പ്രതികൂല കാലാവസ്ഥ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സാധാരണനിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 13 വിമാനങ്ങള്‍ അടുത്തുള്ള മറ്റ്...

സ്വകാര്യ മേഖലയിൽ സമയം വെട്ടിക്കുറച്ചു; പൊതു മേഖലയിൽ ഉച്ചവരെ; റമദാൻ മാസത്തെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

ദുബൈ: റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയിലെയും ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ച് ഉർത്തരവിറങ്ങി. സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. പൊതുമേഖലയിൽ ജോലി സമയം ഉച്ചവരെയായും ക്രമീകരിച്ചു. സ്വകാര്യ മേഖലയിലെ ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാനിലെ...

വിസാ കാലാവധി കഴിഞ്ഞ ശേഷം 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുമതി

ദുബൈ: യുഎഇയിലെ പുതുക്കിയ വിസാ സംവിധാനമനുസരിച്ച്, വിസാ കാലാവധി അവസാനിച്ച ശേഷമോ, അല്ലെങ്കില്‍ അത് റദ്ദാക്കിയ ശേഷമോ 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ട  വിസാ ഉടമകള്‍ക്ക് അനുമതിയുണ്ടെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്റ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു. ഗോള്‍ഡന്‍ വിസക്കാരും അവരുടെ കുടുംബാംഗങ്ങളും, ഗ്രീന്‍...

യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ചെലവേറും: 15% ഫീസ് വർധിപ്പിക്കാൻ അനുമതി

ദുബൈ: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോൾ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകൾക്ക് അനുമതി ലഭിച്ചു. ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികൾ അധികം നൽകേണ്ടി വരും. മണി എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാൽ, ഇവരുടെ മൊബൈൽ ആപ്പ്...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img