ദുബൈ ജോലിക്കാര്‍ക്ക് കോടികളുടെ ബോണസ് പ്രഖ്യാപിച്ച് ഭരണകൂടം

0
147

ദുബൈ:ഇന്ത്യക്കാരുടെയും,മലയാളികളുടെയും പ്രിയപ്പെട്ട മണ്ണാണ് ദുബൈ.ദുബൈ ഭരണകൂടം സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ്. ജോലിക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണിത്. 15.2 കോടി ദിർഹം ബോണസ് നൽകുന്നതിനായി അനുവദിച്ചിരിക്കുകയാണ് ദുബൈ. കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മഖ്‌തൂം ആണ് ഇത് സംബന്ധിച്ച നടപടികൾക്ക് അനുമതി നൽകിയിരിക്കുന്നത്.

ദുബൈയിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കാണ് ബോണസ് ലഭിക്കാൻ പോകുന്നത്. കിരീടവകാശി ഇത് സംബന്ധിച്ച നടപടികൾക്ക് അനുമതി നൽകി. എല്ലാവർക്കും തുല്യമായ ബോണസ് ആയിരിക്കില്ല എന്നാണ് വിവരം. പെർഫോമൻസ് അടിസ്ഥാനമാക്കിയാണ് ബോണസ് ലഭിക്കുക. എല്ലാ ജീവനക്കാർക്കും സമാധാനത്തോടെയുള്ള ജീവിതം ഉറപ്പാക്കാനാണ് ബോണസ് നൽകുന്നത്.

യുഎഇ വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂമിൻ്റെ മാർഗ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഓരോ ജീവനക്കാരുടെയും പ്രകടനം വിലയിരുത്തുക. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർഗ നിർദേശങ്ങൾ യുഎഇ ഭരണാധികാരി നൽകിയിരുന്നത്. ജോലിയിലെ ആത്മാർതഥ ഉൾപ്പെടെ ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യാൻ ജീവനക്കാരെ പ്രേരിപ്പിക്കുക എന്നതാണ് ബോണസ് നൽകുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അതോടൊപ്പം ദുബായ് ജോലിക്കാർക്ക് സുസ്ഥിരും ആനന്ദകരവുമായ ജീവിതം ഉറപ്പാക്കലും.

മികച്ച സേവനങ്ങൾ ജനങ്ങൾക്ക് ഉറപ്പാക്കുകയും സമാധാന അന്തരീക്ഷം നിലനിർത്തുകയും ചെയ്‌താൽ വിദേശികളെ കൂടുതൽ
ആകർഷിക്കാനാകുമെന്ന് ഭരണകൂടം കരുതുന്നു. മാത്രമല്ല, നിക്ഷേപ സൗഹൃദ അന്തരീക്ഷവും ഇതോടൊപ്പം സംജാതമാകും. മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ ഇന്ത്യക്കാർ യുഎഇ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here