Latest news

ഉപഭോക്താക്കള്‍ കാത്തിരുന്ന മറ്റൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

മെറ്റ ഏറ്റെടുത്തതിന് പിന്നാലെ സമീപകാലത്തായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ വാട്‌സാപ്പ് മറ്റ് മെസഞ്ചറുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ആഴ്ചയില്‍ ഒന്നിലേറെ അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വാട്‌സാപ്പ് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ടെലഗ്രാം,സിഗ്നല്‍ തുടങ്ങി തങ്ങളുടെ എതിരാളികളായ മറ്റ് മെസഞ്ചറുകളെ മാര്‍ക്കറ്റില്‍ പിന്നിലാക്കുന്നതിനും ഉപഭോക്താക്കളുടെ ഡേറ്റ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും അതിനൊപ്പം ആപ്പ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന യൂസര്‍ എക്‌സ്പീരിയന്‍സ്...

മദനിക്ക് ദേഹാസ്വാസ്ഥ്യം: കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിക്ക് കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ്...

നെടുമ്പാശ്ശേരിയിൽ വീണ്ടും കാർഗോ വഴി സ്വർണം കടത്താൻ ശ്രമം; 410 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും കാർഗോ വഴി സ്വർണം കടത്താൻ ശ്രമം. രണ്ട് കൊറിയറുകളിൽ നിന്നായി 410 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ ബുഷറ, സജിന എന്നിവരുടെ പേരിലാണ് കൊറിയർ അയച്ചിട്ടുള്ളത്. ബുഷറയുടെ പേരില്‍ 200 ഗ്രാം സ്വര്‍ണമാണ് അലുമിനിയം ഫോയില്‍ റോളിനകത്ത് പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്. പിന്നീട് വീണ്ടും പരിശോധിച്ചപ്പോഴാണ് സജിനയുടെ പേരില്‍ 210...

‌തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസശമ്പളം

ചെന്നെെ: വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസ ശമ്പളം നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. 1000 രൂപയാണ് ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം ശമ്പളമായി നൽകുക. സെപ്തംബർ 15 മുതൽ പദ്ധതി നടപ്പിലാക്കും. റേഷൻ കാർഡിൽ പേരുള്ള മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. ധനകാര്യ, റവന്യൂ, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ യോഗത്തിന്...

വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധം; ഏത് നിമിഷവും വീണുപോകാമെന്ന സ്ഥിതിയാണ്- മഅ്ദനി

ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്‍റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാൽ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും...

കോച്ച് ധോണി, ബാറ്റിംഗ് പരിശീലകന്‍ സച്ചിന്‍, ബോളിംഗ് നിരയുടെ ചുമതല സഹീര്‍ ഖാന്!

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വീണ്ടും കാലിടറിയതോടെ രോഹിത്-ദ്രാവിഡ് കോമ്പോ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുല്‍ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രോഹിതിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഈ വിഷയത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുമായി വരുന്ന ലോകകപ്പ് വരെ മുന്നോട്ടു പോകാന്‍ തന്നെയാണ് ബിസിസിഐയുടെ പ്ലാന്‍. ലോകകപ്പോലെ ദ്രാവിഡിന്റെ...

നാലപ്പാട് ഇന്റീരിയേഴ്സ് കാസർകോട് പ്രവർത്തനമാരംഭിച്ചു

കാസർകോട്: ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ ഷോറൂമായ നാലപ്പാട് ഇന്റീരിയേഴ്സ് കാസർകോട് നുള്ളിപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. എൻഎ നെല്ലിക്കുന്ന് എം.എൽ.എ, എകെഎം അഷ്‌റഫ് എം.എൽ.എ, എം.പി ഷാഫി ഹാജി തുടങ്ങിയവർ സംബന്ധിച്ചു. എല്ലാവിധ ഇന്റീരിയർ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതൽ...

ബലി പെരുന്നാളാണ് വരുന്നത്; ഒന്നും നോക്കണ്ട, ‘ഗോ രക്ഷക്കെത്തുന്ന മുഴുവന്‍ ആളുകളേയും തോണ്ടിയെടുത്ത് അകത്തിടൂ; പൊലിസിന് നിര്‍ദ്ദേശം നല്‍കി കര്‍ണാടക

ബംഗളൂരു: ഗോരക്ഷകര്‍ക്കും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. ‘ശാളു’മണിഞ്ഞ് ആളായി നിയമം കയ്യിലെടുക്കാന്‍ വരുന്നവര്‍ ആരായാലും അവരെ തോണ്ടിയെടുത്ത് അകത്തിടാനാണ് നിര്‍ദ്ദേശം. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഗ്രാമീണവികസന മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയാണ് കഴിഞ്ഞ ദിവസം കലബുര്‍ഗി ജില്ലയില്‍ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് കര്‍ശന നിര്‍ദേശം...

‘ഭരണം മാറുമെന്ന് പൊലീസ് ഓർക്കണം’ എംഎസ്എഫ് പ്രവർത്തകരെ കൈവിലങ്ങു വെച്ച സംഭവത്തില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്

മലപ്പുറം: കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്. ഭരണം മാറുമെന്ന് പൊലീസ് ഓർക്കണമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ഭരണം കയ്യിൽ ഉണ്ടെന്ന് കരുതി എന്തും...

ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്

ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്തിന്റെ കഴുത്ത് മുറിച്ച പ്രതി രക്തം കുടിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതി വിജയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ സുഹൃത്ത് മരേഷിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കബല്ലാപൂരിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരേഷിന് തന്റെ ഭാര്യയുമായി...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img