കോച്ച് ധോണി, ബാറ്റിംഗ് പരിശീലകന്‍ സച്ചിന്‍, ബോളിംഗ് നിരയുടെ ചുമതല സഹീര്‍ ഖാന്!

0
236

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വീണ്ടും കാലിടറിയതോടെ രോഹിത്-ദ്രാവിഡ് കോമ്പോ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുല്‍ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രോഹിതിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഈ വിഷയത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുമായി വരുന്ന ലോകകപ്പ് വരെ മുന്നോട്ടു പോകാന്‍ തന്നെയാണ് ബിസിസിഐയുടെ പ്ലാന്‍.

ലോകകപ്പോലെ ദ്രാവിഡിന്റെ കരാർ അവസാനിക്കുകയാണ്. അതിനാല്‍ തന്നെ ലോകകപ്പിന് ശേഷം ഒരു ഉടച്ചുവാര്‍ക്കല്‍ ഉറപ്പാണ്. അങ്ങനെ എങ്കില്‍ വരാനിരിക്കുന്ന കോച്ചിംഗ് സംഘത്തില്‍ ആരൊക്കെയാവും. ഇന്ത്യയുടെ വരാനിരിക്കുന്ന ഡ്രീം കോച്ചിംഗ് സംഘത്തെ ഒന്ന് പരിശോധിക്കാം.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് മുഖ്യ പരിശീലക സ്ഥാനത്തേക്കു ഏറ്റവും അനുയോജ്യനായ താരം. ഐസിസിയുടെ മൂന്നു ട്രോഫികള്‍ രാജ്യത്തിനു നേടിത്തന്ന ധോണിയേക്കാള്‍ മികച്ചൊരു കോച്ചിനെ ഇന്ത്യക്കു ലഭിക്കാനില്ല. മികച്ച കളിക്കാരെ കണ്ടെത്താനും ഏറ്റവും കരുത്തുറ്റ ഇലവനെ തിരഞ്ഞെടുക്കാനുമെല്ലാം ധോണിയോളം കഴിവുറ്റ മറ്റാരുമില്ല.

ബാറ്റിംഗ് കോച്ചായി ഈ ടീമിനൊപ്പമുണ്ടാവുക ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരിക്കും. ബാറ്റിംഗില്‍ സച്ചിനേക്കാള്‍ മികച്ചൊരാളെ ഉപദേശന്റെ റോളില്‍ ഇന്ത്യക്കു ലഭിക്കാനില്ല. ബോളിംഗ് കോച്ചിന്റെ കുപ്പായം മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനായിരിക്കും. 2011ലെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സഹീര്‍. 21 വിക്കറ്റുകളായിരുന്നു ടൂര്‍ണമെന്റില്‍ സഹീര്‍ വീഴ്ത്തിയത്.ഇന്ത്യയുടെ ഫീല്‍ഡിങ് ആന്റ് പവര്‍ ഹിറ്റിങ് കോച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരിക്കും. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലാണ് യുവിയുടെ സ്ഥാനം. കോച്ചിംഗ് സംഘത്തിലെ ഉപദേശകന്റെ റോള്‍ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനായിരിക്കും. ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, വീരേന്ദന്‍ സെവാഗ് എന്നിവരും പരീശല സംഘത്തില്‍ വരാന്‍ അര്‍ഹരായ ഇതിഹാസങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here