Latest news

ശ്രദ്ധിക്കൂ, ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 5 ദിവസങ്ങള്‍ മാത്രം; വേഗം ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും

ദില്ലി: ആധാർ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി അഞ്ചു ദിവസം കൂടി മാത്രം. ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. ആയിരം രൂപ പിഴയൊടുക്കി മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കൂ. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന്...

കൊലക്കേസില്‍ ശിക്ഷ വിധിച്ചതോടെ അച്ചാമ്മ മുങ്ങി; 27 വർഷങ്ങള്‍ക്ക് ശേഷം പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് എറണാകുളത്ത്

എറണാകുളം: മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിന് എറണാകുളത്തു നിന്നും പിടിയിലായത്. വര്‍ഷങ്ങളായി മിനി രാജു എന്ന വ്യാജ പേരില്‍ താമസിച്ചു വരികയായിരുന്നു. പതിനെട്ടാം വയസില്‍ അതിദാരുണമായ കൊലപാതകം നടത്തിയ പ്രതിയാണ് കാല്‍...

വന്ദേഭാരതിന്റെ ശുചിമുറിയില്‍ യുവാവ് വാതില്‍ അടച്ചിരുന്ന സംഭവം; റെയില്‍വെയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ

പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച് യുവാവ് ഇരുന്ന സംഭവത്തില്‍ റെയില്‍വെയ്ക്ക് നഷ്ടം ഏകദേശം ഒരു ലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിന്‍ 20...

ഇന്ത്യയില്‍ വന്‍ നീക്കത്തിന് ആപ്പിള്‍ ; ഫോണ്‍പേയ്ക്കും, ഗൂഗിള്‍ പേയ്ക്കും പണി കിട്ടുമോ.!

ദില്ലി: ആപ്പിളിന്‍റെ ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം ഉടന്‍ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിൾ പേ പ്രവര്‍ത്തനം തുടങ്ങുന്നതിന്‍റെ ഭാഗമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ച നടന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയിലെ യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) ഉള്‍പ്പെടുത്തി ആയിരിക്കും ആപ്പിള്‍ പേ പ്രവര്‍ത്തനം എന്ന് സൂചനയുണ്ട്. ആപ്പിൾ പേ ഉപയോഗിച്ച്...

ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കൾക്ക് ക്രൂരമർദ്ദനം; ഒരാൾ കൊല്ലപ്പെട്ടു

മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ യുവാവിനെ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി നാസിക് ജില്ലയിലാണ് സംഭവം. പശുസംരക്ഷകരാണ് യുവാക്കളുടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്. മുംബൈയിലെ കുർള സ്വദേശിയായ 32 കാരനായ അഫാൻ അൻസാരി, നസീർ ഷെയ്ഖ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ കാറിൽ കന്നുകാലി മാംസം കടത്തുകയാണെന്നാരോപിച്ച് പശു സംരക്ഷകർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ...

‘വിവാഹത്തിനുമുൻപുള്ള ലൈംഗികബന്ധം ഇസ്‌ലാമിൽ ഹറാം’; ലിവിങ് ടുഗെതർ പങ്കാളികളുടെ ഹരജി തള്ളി കോടതി

ലഖ്‌നൗ: വിവാഹപൂർവ ലൈംഗികബന്ധം ഇസ്‌ലാമിൽ നിഷിദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹത്തിനുമുൻപ് ചുംബിക്കുന്നതും തൊടുന്നതും തുറിച്ചുനോക്കുന്നതും അടക്കമുള്ള കാമമോ സ്‌നേഹപ്രകടനമോ ഒന്നും അനുവദിക്കുന്നില്ലെന്നും കോടതി. 'ലിവിങ് ടുഗെതർ' പങ്കാളികളുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസിന്റെ പീഡനത്തിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പങ്കാളികൾ കോടതിയെ സമീപിക്കുകയായിരുന്നു. 29കാരിയായ ഹിന്ദു യുവതിയും 30കാരനായ മുസ്‌ലിം യുവാവുമാണ് കോടതിയിലെത്തിയത്. പെൺകുട്ടിയുടെ...

‘യോഗിയുടെ യു.പിയല്ല, പിണറായിയുടെ കേരളം’; സമരം ചെയ്ത വിദ്യാർത്ഥികളെ കൈവിലങ്ങണിയിച്ചതില്‍ പ്രതിഷേധം ഉയരുന്നു

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിഷേധിച്ചതിന് എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. ഇന്ന് കൊയിലാണ്ടിയിലാണ് സംഭവം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിക്കെതിരെ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ യു.പിയിലല്ല, പിണറായി വിജയന്റെ കേരളത്തിലാണ് ഇത്തരമൊരു ജനാധിപത്യ വിരുദ്ധമായ നടപടിയെന്ന് ലീഗ്...

വന്ദേഭാരത് ട്രെയിൻ ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് ഉപ്പള സ്വദേശി എന്ന് തിരിച്ചറിഞ്ഞു! ഒളിച്ചിരുന്നതിന്റെ കാരണം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് ഉപ്പള സ്വദേശി ശരൺ എന്ന് തിരിച്ചറിഞ്ഞു. ഇയാൾക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതിൽ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാൾ അകത്തിരുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാൾക്കെതിരെ നേരത്തെ മഞ്ചേശ്വരം സ്‌റ്റേഷനിലും കേസുണ്ട്. കാസർകോട് നിന്ന്...

ഫോൺ ഉപയോഗിച്ചെന്ന സംശയം; ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരി ജയിലറെ തല്ലി

തൃശൂർ: ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലർക്ക് ആകാശ് തില്ലങ്കേരിയുടെ മർദ്ദനം. വിയ്യൂർ സെൻട്രൽ ജയിലിൽ ഉച്ചതിരിഞ്ഞാണ് സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന്...

തലസ്ഥാനത്ത് പെൺകുട്ടിക്ക് ക്രൂരപീഡനം; വിവസ്ത്രയായി ഉപേക്ഷിച്ചു, ആറ്റിങ്ങൽ സ്വദേശിയായ പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ ശേഷം വിവസ്ത്രയായി ഉപേക്ഷിച്ചു. കഴക്കൂട്ടത്താണ് സംഭവം. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിൽ. കിരൺ ഇന്നലെ വൈകുന്നേരം പെൺ കുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴാക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്.
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img