Latest news

‘ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍’; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ടി എസ് രാജു

പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. മുതിര്‍‍ന്ന സിനിമാ, സീരിയല്‍ താരം ടി എസ് രാജുവാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്‍റെ പുതിയ ഇര. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ്...

ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി, ഡോ.വി.വേണു ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് പുതിയ ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഐപിഎസ് പുതിയ ഡിജിപിയായി ചുമതലയേല്‍ക്കും. ഡോ.വി.വേണുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ പൊലീസ് മേധാവി . 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍...

സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഇടി, എവിടെയാ നിൽക്കുന്നതെന്നുപോലും വിട്ടുപോയി,; കല്യാണവീട്ടിലെ തലമുട്ടൽ ആചാരം കടന്നുപോയെന്ന് നവവധു

പാലക്കാട് പല്ലശ്സനയിൽ ഒരു കല്യാണവീട്ടിൽ നടന്ന ആചാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിന് തലക്കടിയേറ്റ് കണ്ണും മനസും കലങ്ങിപ്പോയ അവസ്ഥയാണ് ഉണ്ടായത്. അതും വെറുമൊരു പ്രദേശിക ആചാരത്തിന്റെ പേരിൽ. പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം എട്ടിന്റെ പണി തന്നത്. കോഴിക്കോട്...

ലോക്സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം മണ്ഡലം പിടിക്കാൻ ബി.ജെ.പി, നിർമ്മല സീതാരാമനെ കളത്തിൽ ഇറക്കിയേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ രാഷ്ട്രീയ പാർ‌ട്ടികളെല്ലാം ശക്തമായ ആസൂത്രണത്തിലാണ്. കർണാടക നിയമസഭാ തിര‍ഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലെ പിടിവിട്ട ബിജെപി കൂടുതൽ ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇപ്പോഴിതാ കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. വരുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാനാണ് ബിജെപിയുടെ നീക്കങ്ങൾ. കേരളത്തിൽ എൻഡിഎ യ്ക്ക് ഏരെ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം....

ബലി പെരുന്നാള്‍; സംസ്ഥാനത്ത് ബുധനും വ്യാ‍ഴവും പൊതു അവധി

ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ബുധനും വ്യാ‍ഴവും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ വ്യാഴാഴ്ച  ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് മറ്റന്നാള്‍ കൂടി അവധി പ്രഖ്യാപിച്ചത്.

അജ്മാനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

അജ്മാൻ: യു എ ഇയിലെ അജ്മാനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം. മുപ്പത് നില കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ നിന്ന് ഒഴിപ്പിച്ചു. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴുപ്പിക്കാന് കഴിഞ്ഞു. സമീപത്തെ...

ഇവരാണ് നാളത്തെ ഇന്ത്യ; തെരഞ്ഞെടുപ്പിലെ ജനാധിപത്യം ആഘോഷിക്കുന്ന കുരുന്നുകൾ; വൈറൽ വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ കുട്ടികൾ ശീലിക്കേണ്ടത് സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെയാണ് എന്ന് മന്ത്രി വി ശിവൻകുട്ടി. ഇവരാണ് നാളത്തെ ഇന്ത്യ എന്നും മന്ത്രി കുറിച്ചു. കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി സേതുമാധവനെന്ന സഹപാഠിയെ വിദ്യാർഥികൾ തിരഞ്ഞെടുത്തത് വോട്ടിംഗിലൂടെയാണ് എന്ന് കുറിച്ചുകൊണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വീഡിയോ ഉൾപ്പടെ...

പൈവളികെയിൽ ഡ്രൈവറെ മർദിച്ച്‌ പിക്കപ്പ് വാനും ഫോണും തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം: ഡ്രൈവറെ വാഹനത്തിൽനിന്ന് വലിച്ചിറക്കി മർദിക്കുകയും പിക്കപ്പ് വാനും മൊബൈൽ ഫോണും തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഉപ്പള മണ്ണംകുഴിയിലെ അബ്ദുൾ അസീസ് (46), കുമ്പള ബംബ്രാണയിലെ ഫാറൂഖ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശി കെമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി പെർളയിൽനിന്ന്‌ ട്രിപ്പ് പോകാനുണ്ടെന്ന് പറഞ്ഞ് വാഹനത്തിൽ കയറിയ പ്രതികൾ പൈവളികെ...

ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. കുറ്റകരമായ നരഹത്യ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികളെ നില്‍ക്കുന്നതും ഇയാളുടെ പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ കുട്ടികളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന...

ബിപി ഉയർന്ന നിലയിൽ, മദനിക്ക് ശാരീരിക അസ്വസ്ഥതകൾ തുടരുന്നു; അൻവാർശേരിയിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മദനി ചികിത്സയിൽ തുടരുന്നു. മദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിക്കും. അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്....
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img