Latest news

ഇന്ത്യ മതേതര രാജ്യം; മധുരയില്‍ ബക്രീദ് നമസ്‌കാരത്തിനെതിരായ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മധുര ദർഗയിലെ ബക്രീദ് നമസ്കാരം തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. രാമലിംഗം എന്നയാൾ സമർപ്പിച്ച ഹർജിയാണ് രൂക്ഷ വിമർശനം ഉന്നയിച്ച് മധുര ബെഞ്ച് തള്ളിയത്. തിരുപ്പരകുണ്ട്രം ദർഗയിലെ നമസ്കാരം, അടുത്തുള്ള മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് തടസ്സമെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ദർഗയിലെ അര മണിക്കൂർ നമസ്കാരം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന്...

ബിജെപി ഭരണക്കാലത്തെ അഴിമതികള്‍ അന്വേഷിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകയില്‍ അധികാരത്തില്‍ നിന്നിറങ്ങിയ ബിജെപിയെ കുരുക്കിലാക്കാനുള്ള നീക്കവുമായി സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് ഭരണകൂടം രംഗത്ത്. ബിജെപി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അന്വേഷണത്തില്‍ തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2023 വരെ കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയര്‍ന്നു വന്നത്....

എ.ഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാന്‍ നമ്പര്‍ കൈകൊണ്ട് മറയ്ക്കുന്നവര്‍ ജാഗ്രതൈ; പലവഴി വരും മുട്ടന്‍പണി

എഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാന്‍ പലവഴിയാണ് ആളുകള്‍ പയറ്റുന്നത്. കുറച്ചുദൂരം ഓടിയാലും ക്യാമറയില്ലാത്തവഴിയിലൂടെ പോവുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ക്യാമറയുള്ള വഴിയിലൂടെ തന്നെ പോയെ പറ്റൂ എന്നുള്ളവര്‍ പയറ്റുന്ന പല പണികള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. നിയമം ലംഘിച്ച് കാമറയുടെ മുന്നിലെത്തുമ്പോള്‍ വാഹന നമ്പര്‍ കൈകൊണ്ടും സ്റ്റിക്കര്‍ പതിച്ചും മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് നിലവില്‍ പണികിട്ടിത്തുടങ്ങിയിരിക്കുന്നത്....

‘ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘതമുണ്ടാകും’; ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്നത്തിൽ...

മഅ്ദനിയുടെ ആരോഗ്യനില ആശങ്കയിലെന്ന് കുടുംബം; നിലവിലെ സാഹചര്യത്തിൽ യാത്ര പാടില്ലെന്ന് ഡോക്ടർമാർ

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില ആശങ്കയിലെന്ന് കുടുംബം. വൃക്കയുടെ പ്രവർത്തന ക്ഷമത വീണ്ടും കുറഞ്ഞു. ക്രിയാറ്റിൻ നില പത്തിന് മുകളിലായി. രക്തസമ്മർദം ഉയരുന്നതും വെല്ലുവിളിയാണെന്ന് കുടുംബം അറിയിച്ചു. ഇതോടെ കൊല്ലത്തേക്കുള്ള മഅ്ദനിയുടെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യത്തിൽ യാത്ര പാടില്ലെന്നാണ് ഡോക്ടർമാരുടെ നിർദേശം. പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനയിലാണ് കുടുംബം....

‘അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്

അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന് വേണ്ടിയാണ് ഓട്ടോ ഡ്രൈവറായ രേവദ് ബാബുവിന്റെ ഈ യാത്ര. ചിന്നക്കനാലിലേക്ക് അവനെ തിരികെ എത്തിക്കണമെന്നാണ് ഒറ്റയാൾ സമരത്തിലൂടെ രേവദ് ബാബു ആവശ്യപ്പെടുന്നത്. അരിക്കൊമ്പനോട്‌ മനുഷ്യൻ...

കല്യാണ വീട്ടിൽ കയ്യാങ്കളി, വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്‍റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന്  ശിവഗിരിയിൽ വച്ച്  മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നുസംഭവുമായി...

കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തി, പുറത്തിറങ്ങിയപ്പോള്‍ തട്ടിയെടുക്കാൻ ശ്രമം; കാസർകോട് സ്വദേശികളടക്കം എട്ടുപേർ പിടിയിൽ

മലപ്പുറം: കോഴിക്കോട് വിമാന ത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു സ്വർണം വിമാനത്താവളത്തിനു പുറത്തെത്തിച്ച യാത്രക്കാരനും ഇയാളിൽനിന്നു സ്വർണം തട്ടിക്കൊണ്ടുപോകാനെത്തിയ തട്ടിക്കൊണ്ടുപോകാനുള്ള ഏഴംഗ കവർച്ചസംഘവും പൊലീസ് പിടിയിൽ. മലപ്പുറം കൊടിഞ്ഞി സ്വദേശിയായ മുസ്തഫയാണു സ്വർണവുമായി പിടിയിലായത്. സ്വർണം കവർച്ച ചെയ്യാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിർ (32), നിഷാം (34), ടി.കെ.സത്താർ (42), എ.കെ. റാഷിദ് (44),...

തക്കാളിക്ക് സെഞ്ചറി; ഒറ്റ ദിവസം കൊണ്ട് കിലോയ്ക്ക് 115 രൂപ വരെയെത്തി

മൂവാറ്റുപുഴ∙ ഏകദിനത്തിൽ സെ‍ഞ്ചറി അടിച്ച് തക്കാളി. ഒറ്റ ദിവസം കൊണ്ട് കിലോഗ്രാമിന് 60ൽ നിന്ന് 115 രൂപ വരെയായി തക്കാളി വില ഉയർന്നതോടെ ചുവന്നു തുടുത്ത തക്കാളി കാണുമ്പോൾ കണ്ണു നിറയുന്ന സ്ഥിതിയായി. ചില്ലറ വില 120 മുതൽ 125 വരെയായി ഉയർന്നേക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസം 60 മുതൽ 70 രൂപ വരെയായിരുന്നു...

‘മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതി’; ഏക സിവിൽ കോഡിനായി പ്രധാനമന്ത്രി

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ ഏക സിവിൽ കോഡ് മുഖ്യ വിഷയമാക്കി ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നൽകിയ മോദി, സുപ്രീംകോടതി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന്...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img