ഉപഭോക്താക്കള്‍ കാത്തിരുന്ന മറ്റൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

0
107

മെറ്റ ഏറ്റെടുത്തതിന് പിന്നാലെ സമീപകാലത്തായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ വാട്‌സാപ്പ് മറ്റ് മെസഞ്ചറുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ആഴ്ചയില്‍ ഒന്നിലേറെ അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വാട്‌സാപ്പ് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ടെലഗ്രാം,സിഗ്നല്‍ തുടങ്ങി തങ്ങളുടെ എതിരാളികളായ മറ്റ് മെസഞ്ചറുകളെ മാര്‍ക്കറ്റില്‍ പിന്നിലാക്കുന്നതിനും ഉപഭോക്താക്കളുടെ ഡേറ്റ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും അതിനൊപ്പം ആപ്പ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന യൂസര്‍ എക്‌സ്പീരിയന്‍സ് വര്‍ദ്ധിപ്പിക്കുന്നതിന്റേയും ഭാഗമായിട്ടാണ് കൂടുതല്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ഇപ്പോള്‍ ചാറ്റുകള്‍ പിന്‍ ചെയ്യുന്നതിന് സമയപരിധി അനുവദിക്കുന്ന ‘മെസേജ് പിന്‍ ഡ്യൂറേഷന്‍ എന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സാപ്പ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കുമായും ലഭ്യമാക്കും.ഈ ഫീച്ചര്‍ നിലവില്‍ വന്ന് കഴിഞ്ഞാല്‍ വാട്‌സാപ്പില്‍ പിന്‍ചെയ്യുന്ന മെസേജിന് സമയപരിധി നിശ്ചയിക്കാം. പ്രസ്തുത സമയപരിധി കഴിഞ്ഞാല്‍ ആ മെസേജുകള്‍ അണ്‍ പിന്‍ഡ് ആകുകയും ചെയ്യും

24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിങ്ങനെ വ്യത്യസ്ഥ സമയപരിധികളിലേക്കാണ് മെസേജുകള്‍ പിന്‍ ചെയ്യാന്‍ സാധിക്കുന്നത്.ഈ ഡ്യൂറേഷനില്‍ ഒന്ന് തിരഞ്ഞെടുത്ത് മെസേജ് പിന്‍ ചെയ്ത് കഴിഞ്ഞാല്‍ പോലും ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ഈ സമയം അവസാനിക്കുന്നതിന് മുമ്പ് തന്നെ നിലവിലെ പിന്‍ ചെയ്ത മെസേജ് അണ്‍പിന്‍ ചെയ്യാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here