പുതിയ ഫീച്ചറിനൊപ്പം പോളിസിയിൽ മാറ്റം വരുത്തി വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ ആണ് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ ഡ്രൈവിലെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല.
പുതിയ നയം വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ബാധകമായിട്ടുണ്ട്. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ്...
സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള നിരവധി ഫീച്ചറുകളാണ് അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. പ്രൈവസി ചെക്ക് അപ്പാണ് മെസേജിങ് പ്ലാറ്റ്ഫോമിന്റെ പുതിയ പരീക്ഷണം. ഇതിലൂടെ ഉപയോക്താവിന് സന്ദേശങ്ങള്‍, കോളുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവയിലെല്ലാം ആവശ്യമായ തലത്തില്‍ സ്വകാര്യത ഉറപ്പാക്കാനാകുമെന്നാണ് വാട്‌സ്ആപ്പിന്റെ അവകാശവാദം. പ്രൈവസി സെറ്റിങ്സ് (Privacy Settings) വിഭാഗത്തിലായിരിക്കും സ്റ്റാർട്ട് ചെക്ക് അപ്പ് പ്രത്യക്ഷപ്പെടുക.
സവിശേഷതയുടെ പ്രത്യേകതകള്‍
വാട്‌സ്ആപ്പിലൂടെ ഓഡിയോ,...
നിരവധി ഫീച്ചറുകളാണ് അടുത്തിടയായി മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഫോണ്‍ നമ്പറിന് പകരം ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ചുള്ള ലോഗിന്‍ സംവിധാനം, വീഡിയോ ഓടിച്ചു കാണാന്‍ പ്ലേബാക്ക് ഫീച്ചർ, അങ്ങനെ നീളുന്നു പട്ടിക. ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ ആകർഷിക്കുന്നതിന് വേണ്ടിയാണ് വാട്ട്സ്ആപ്പ് പുതിയ പരീക്ഷണങ്ങള്‍ക്ക് തയാറാകുന്നത്.
എന്നാല്‍ ഉപയോക്താക്കള്‍ തീരെ താല്‍പ്പര്യമില്ലാത്ത ഒന്ന് വൈകാതെ സംഭവിക്കുമെന്നാണ് പുറത്ത്...
വാഷിങ്‌ടൺ : വാട്‌സാപ്പിൽ രണ്ട് പ്രൊഫൈൽ ഉപയോഗിക്കാനുള്ള ബദൽ പ്രൊഫൈൽ സംവിധാനം വരുന്നു. ഒരേ നമ്പർ നിലനിർത്തിത്തന്നെ രണ്ട് വാട്‌സാപ് പ്രൊഫൈൽ ഇതുവഴി സജ്ജീകരിക്കാം.
ബദൽ പ്രൊഫൈലിൽ ചില ആളുകൾക്കുമാത്രം കാണാവുന്ന തരത്തിൽ ഫോട്ടോയും പേരും ഉപയോഗിക്കാം. ആദ്യ പ്രൊഫൈലിൽ ലിങ്ക് ചെയ്‌തായിരിക്കും ബദലും പ്രവർത്തിക്കുക. എന്നുമുതലാണ് സംവിധാനം ലഭ്യമാകുക എന്ന് വ്യക്തമല്ല.
ചാറ്റ്‌ലോക്ക് ഫീച്ചറിന് പിന്നാലെ സീക്രട്ട് കോഡ് ഫീച്ചറുമായി വാട്സ് ആപ്പ്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്യപ്പെട്ട ചാറ്റുകൾക്ക് ഇഷ്ടാനുസരണം പാസ് വേർഡ് സെറ്റ് ചെയ്യാൻ സാധിക്കും. മാത്രവുമല്ല വാട്‌സ് ആപ്പിന്റെ സെർച്ച് ബാറിൽ ഈ സീക്രട്ട് കോഡ് എന്റർ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ലോക്ക്ഡ് ചാറ്റുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താനാകും.
ലോക്ക്ഡ് ചാറ്റുകൾ പെട്ടെന്ന് ലഭിക്കാനായി...
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ‘ഫ്രഷ് ബട്ടണ്‍’.
വാട്‌സ്ആപ്പിന്റെ മുന്‍ ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
ഉപയോക്താക്കള്‍ക്ക് സൗകര്യാര്‍ഥം പുതിയ പലഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ക്യാപ്ഷന്‍ മെസേജ് എഡിറ്റ് ഫീച്ചര്‍. ടെക്സ്റ്റ് മെസജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഫീച്ചറിന്റെ സാധ്യതയാണ് വിപുലീകരിച്ചത്. നിലവില്‍ വീഡിയോകള്‍, ജിഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അടങ്ങുന്ന മീഡിയ സന്ദേശങ്ങളുടെ ക്യാപ്ഷനുകളും എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍.
അയച്ച വിവിധ തരത്തിലുള്ള മീഡിയ...
ദില്ലി: ഇനി മുതൽ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാർക്ക് സക്കർബര്‌ഗിന്‍റെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി...
മെറ്റ ഏറ്റെടുത്തതിന് പിന്നാലെ സമീപകാലത്തായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ വാട്‌സാപ്പ് മറ്റ് മെസഞ്ചറുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ആഴ്ചയില്‍ ഒന്നിലേറെ അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വാട്‌സാപ്പ് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ടെലഗ്രാം,സിഗ്നല്‍ തുടങ്ങി തങ്ങളുടെ എതിരാളികളായ മറ്റ് മെസഞ്ചറുകളെ മാര്‍ക്കറ്റില്‍ പിന്നിലാക്കുന്നതിനും ഉപഭോക്താക്കളുടെ ഡേറ്റ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും അതിനൊപ്പം ആപ്പ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന യൂസര്‍ എക്‌സ്പീരിയന്‍സ്...
ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ ഈയിടെ കണ്ടുവരുന്നത് പുതിയ അപ്‌ഡേഷനുകളാണ്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ തിരക്കിട്ട നീക്കമാണ് വാട്‌സ്ആപ്പ് നടത്തുന്നത്. ഓര്‍ത്തിരിക്കാന്‍ വേണ്ടി ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവുകള്‍ നിശ്ചയിച്ച് അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്....