Latest news

കനത്ത ചൂട് തുടരുന്നു; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മാറ്റമില്ലാതെ തുടരുന്നു. പത്തനംതിട്ട ,കൊല്ലം ,പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും അധികം ചൂടു രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ 39.2 ഡിഗ്രി സെല്‍ഷ്യസും, കൊല്ലത്ത് 38.7 ഡിഗ്രി സെല്‍ഷ്യസും, പാലക്കാട് 37.4ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനിലകൾ. അതേസമയം, ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും...

കരാറില്ലാത്ത ഇഷാൻ കിഷനും ശ്രേയസിനും നഷ്ടമാകുന്നത് കോടികൾ മാത്രമല്ല; ഈ സൗകര്യങ്ങളും ഇനി ഉപയോഗിക്കാനാവില്ല

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായതോടെ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ലഭിച്ചിരുന്ന വാര്‍ഷിക പ്രതിഫലത്തിന് പുറമെ മറ്റ് ചില സൗകര്യങ്ങള്‍ കൂടി നഷ്ടമാവും. ശ്രേയസിന് ബിസിസിഐയുടെ ബി ഗ്രേഡ് കരാറും ഇഷാന്‍ കിഷന് സി ഗ്രേഡ് കരാറുമായിരുന്നു നിലവിലുണ്ടായിരുന്നത്. ബി ഗ്രേഡിലുള്ളവര്‍ക്ക് ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും വാര്‍ഷിക പ്രതിഫലമായി മൂന്ന് കോടി രൂപയും...

കോടികൾ വാരിയെറിഞ്ഞ് മുകേഷ് അംബാനി; അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയുടെ ചെലവ് പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് ദിവസം നീടുനിൽക്കുന്ന ആഘോഷങ്ങൾ നാളെ അവസാനിക്കും. ഗുജറാത്തിലെ ജാംനഗറിൽ വെച്ചാണ് ആഡംബര ആഘോഷങ്ങൾ നടക്കുന്നത്. ലോകത്തിലെ വ്യവസായ പ്രമുഖർ ഉൾപ്പടെ ആഘോഷത്തിൽ പങ്കെടുക്കാൻ ജാംനഗറിലേക്ക് എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ...

വിസാ കാലാവധി കഴിഞ്ഞ ശേഷം 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുമതി

ദുബൈ: യുഎഇയിലെ പുതുക്കിയ വിസാ സംവിധാനമനുസരിച്ച്, വിസാ കാലാവധി അവസാനിച്ച ശേഷമോ, അല്ലെങ്കില്‍ അത് റദ്ദാക്കിയ ശേഷമോ 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ട  വിസാ ഉടമകള്‍ക്ക് അനുമതിയുണ്ടെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്റ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു. ഗോള്‍ഡന്‍ വിസക്കാരും അവരുടെ കുടുംബാംഗങ്ങളും, ഗ്രീന്‍...

സീറ്റ് നല്‍കാത്തതിലെ അതൃപ്‌തിയോ? രാഷ്ട്രീയം മതിയാക്കുന്നതായി ഗൗതം ഗംഭീര്‍, അപ്രതീക്ഷിത പ്രഖ്യാപനം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം മതിയാക്കുന്നു. ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഗംഭീര്‍ ട്വീറ്റ് ചെയ്‌തു. ജനങ്ങളെ സേവിക്കാന്‍ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്...

2022ലെ മംഗളൂരു സ്ഫോടനത്തിന് സമാനം? ബെംഗളൂരു കഫേയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ച ബോംബ് ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചത് എന്ന് എഫ്എസ്എൽ റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമാകൂ. ഉച്ചയ്ക്ക് ഒരു മണിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗ ശേഷം...

ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി യുവരാജ് സിങ്

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ക്രിക്കറ്റ് താരം യുവരാജ് സിങ്. രാഷ്ട്രീയത്തിലേക്ക് കടക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും യു വി ക്യാൻ എന്ന തൻ്റെ ഫൗണ്ടേഷനിലൂടെ ആളുകളെ സഹായിക്കുന്നത് തുടരുമെന്നും യുവരാജ് സിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. 'മാധ്യമ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, ഞാൻ ഗുരുദാസ്പൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല....

ഭാരത് അരിയ്ക്ക് ബദലായി ശബരി കെ റൈസ്; എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 10 കിലോ വീതം

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭാരത് അരിയ്ക്ക് ബദലായി ശബരി കെ റൈസ് ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 10 കിലോ അരി ലഭിക്കും. ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ളതാണ് ശബരി കെ റൈസെന്നും മന്ത്രി പറഞ്ഞു. ശബരി...

ഉപ്പള സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: ഉപ്പള സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള അയ്യൂര്‍ സ്വദേശി പരേതരായ പോക്കര്‍ ഹാജിയുടെയും ഖദീജുമ്മയുടെയും മകന്‍ എപി അബ്ദുല്‍ നിസാര്‍ (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ മരുമകന്‍ നിസാറിന്റെ ജേഷ്ഠനാണ്. ബെണ്ടിച്ചാല്‍ കുഞ്ഞാലി ഹാജിയുടെ മകള്‍ ജസീലയാണ് ഭാര്യ. മക്കള്‍: മുശറഫ്, മെഹവിശ്, മസര്‍....

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം; ചാനലുകൾക്ക് പിഴ ചുമത്തി ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി

ന്യൂഡൽഹി: ലവ് ജിഹാദിന്‍റെ പേരിൽ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പ്രമുഖ ദേശീയ വാർത്ത ചാനലുകൾക്കെതിരെ നടപടിയെടുത്ത് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ). ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോർപഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള സമിതി ന്യൂസ് 18 ഇന്ത്യ, ആജ്...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img