Latest news

കര്‍ണാടകത്തില്‍ അമിത് ഷായ്‍ക്കെതിരെ പ്രതിഷേധം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കി

ബെംഗളൂരു: കർണാടകത്തിൽ അമിത്ഷായ്ക്കെതിരെ കർഷകരുടെ പ്രതിഷേധം. ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. അതേസമയം രാജ്യത്തെ കർഷക പ്രക്ഷോഭം 53 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അധികം ഇറച്ചി ചോദിച്ചിട്ട് തന്നില്ല; മംഗളൂരുവില്‍ ബീഫ് സ്റ്റാളുകള്‍ കത്തിച്ചയാള്‍ അറസ്റ്റില്‍

മംഗളൂരു: ഓലാപ്പേട്ടില്‍ ബീഫ് സ്റ്റാളുകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വിധോബനഗറില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ നാഗരാജിനെ (39)യാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. നാഗരാജ് അധികം ഇറച്ചി ചോദിച്ചിട്ട് നല്‍കാതിരുന്നതും ഇറച്ചി വില്‍പ്പനക്കാരന്‍ അപമാനിച്ചതുമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഓലാപ്പേട്ടിലെ ഒരു ബീഫ് സ്റ്റാളില്‍നിന്ന് നാഗരാജ് 300 രൂപയ്ക്ക് ഒരു കിലോ...

ചെറുകടിക്കൊപ്പം കഞ്ചാവ് ഇലയും; ഈ രാജ്യത്ത് ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി കിക്കാകും

അല്‍പ്പം ലഹരി വേണമെന്ന് തോന്നിയാല്‍ നേരെ പ്രാതലോ ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി. നമ്മുടെ നാട്ടിലല്ല, തായ്‌ലൻഡിൽ ആണെന്ന് മാത്രം. അടുത്തിടെയാണ് കഞ്ചാവിന്റെ ഉപയോഗം രാജ്യത്ത് നിയമവിധേയമാക്കിയത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് ഇപ്പോൾ നിയമവിധേയമായി കഞ്ചാവ് കൃഷി ചെയ്യാം. കഞ്ചാവ് ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്ത് പുതിയ പരീക്ഷണം നടത്തുകയാണ് തായ്‌ലൻഡിലെ ഹോട്ടലുകൾ. പ്രജിൻ ബുരിയിലെ ചാവോ...

ക്രിസ്മസ് ബംപര്‍ ലോട്ടറി: 12 കോടി രൂപ ഈ ടിക്കറ്റിന്; ആരാണാ ഭാഗ്യവാന്‍? നറുക്കെടുത്തത് തി​രുവനന്തപുരം മേയർ

തിരുവനന്തപുരം: 12കോടി സമ്മാനത്തുകയുളള സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവർഷ ബമ്പർ നറുക്കെടുത്തു. XG 358753 എന്ന നമ്പരാണ് സമ്മാനാർഹമായത്.തി​രുവനന്തപുരത്ത് വി​റ്റതാണ് ഈ ടി​ക്കറ്റെന്നാണ് റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. XA, XB, XC,...

കാബൂളില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ...

ഓപ്പറേഷൻ സ്ക്രീൻ തുടങ്ങി; ആദ്യം 1250 രൂപ പിഴ, ആര്‍ക്കും ഇളവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് .

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന  തുടങ്ങി. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്. അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടെയെടുത്ത് ഇ - ചെലാൻ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ്...

ഒടുവില്‍ ആപ്പിളിന് മനംമാറ്റം; ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചര്‍ ഐഫോണ്‍ 13-ലേക്ക്

കോവിഡ് മഹാമാരി 2020നെ മാസ്‌ക്കുകളുടെ വര്‍ഷമാക്കി മാറ്റിയിരുന്നു. എന്നാല്‍ അത് ഏറ്റവും ദുരിതമായത് സ്മാര്‍ട്ട്‌ഫോണുകളില്‍ ഫേസ് ഐഡി സുരക്ഷാ ലോക്കായി ഉപയോഗിച്ചുവന്നവര്‍ക്കും. മാസ്‌ക് ഊരി ഫോണ്‍ അണ്‍ലോക്ക് ചെയ്യുക എന്നത് ഒരു ചടങ്ങായതിനാല്‍ പലര്‍ക്കും ഫിംഗര്‍ പ്രിന്റ് സെന്‍സറിനെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍, ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അത്തരം സാഹചര്യത്തില്‍ പിന്‍ നമ്പര്‍ അടിച്ച്...

‘പെണ്ണ് കിട്ടാതെ ഈ ബോര്‍ഡ് ഞാന്‍ മാറ്റില്ല’; തമാശയല്ലെന്ന് യുവാവ്

‘വധുവിനെ തേടുന്നു’ , കോട്ടയം അതിരമ്പുഴ-കാണക്കാരി റോഡിലൂടെ പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊരു ബോര്‍ഡ് കാണാം. ഇത് വിവാഹ മാട്രിമോണിയുടെ പരസ്യമാണെന്ന് കരുതരുത്. ബോര്‍ഡിലെ വിവരണം മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാവും. എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെ കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്‍ സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്. എട്ട് വര്‍ഷമായി അനീഷ്...

പേരും മതവും മാറി പ്രവാസിയുടെ ഭാര്യയായി, ഭർത്താവ് നാട്ടിലെത്തുന്നതിന് ഒരു മാസം മുമ്പ് കാമുകനൊപ്പം പോയി, സുഖവാസത്തിനൊടുവിൽ കിട്ടിയത് മുട്ടൻ പണി

ആര്യനാട്: പ്രവാസിയായ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെയും കാമുകൻ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. യുവതി പത്തൊമ്പതാം വയസിൽ പ്രവാസിയായ ഒരാളെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രവാസിയുടെ മതം സ്വീകരിച്ചിരുന്നു. പേരും മാറ്റി. ദമ്പതികൾക്ക്...

ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച 23 വൃദ്ധര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വ്വെ

കൊവിഡ് പ്രതിരോധത്തിനായുള്ള ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച 23 വൃദ്ധര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നോര്‍വ്വെ. കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ മരണത്തിലാണ് അന്വേഷണം. ഇവരെക്കൂടാതെ നിരവധിപ്പേര്‍ക്ക് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങളും നേരിട്ടിരുന്നു. ബയോണ്‍ടെക്കും ഫൈസറും ചേര്‍ന്ന് നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചകിന് പിന്നാലെ 80 വയസിന് മുകളില്‍ പ്രായമുള്ള 23പേരാണ് നോര്‍വ്വെയില്‍...
- Advertisement -spot_img

Latest News

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...
- Advertisement -spot_img