Latest news

കോഴി വിൽപന നിരോധിച്ചത് പുനരാലോചിക്കണം; നന്നായി വേവിച്ചാൽ കഴിക്കാമെന്നും കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പക്ഷിപ്പനി ഭീതി പടരുന്നതിനിടെ, കോഴി വിൽപന നിരോധിച്ചതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്ന് വാങ്ങുന്ന കോഴിയും കോഴി ഉൽപന്നങ്ങളും വിൽക്കാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. മാത്രമല്ല, നന്നായി വേവിച്ച കോഴിയിറച്ചിയും മുട്ടയും ഉപയോഗിക്കാമെന്നും ആളുകൾ അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും കേന്ദ്രം ആവർത്തിച്ചു. ലോക്ഡൗൺ മൂലം ദുരിതത്തിലായ...

15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഉടമയാണോ? എന്നാൽ അവ നശിപ്പിക്കാൻ സമയമായി; കാരണം അറിയാം

ന്യൂഡൽഹി: പതിനഞ്ചുവർഷം പഴക്കമുള്ള വാഹനങ്ങളുടെ ഉടമയാണോ നിങ്ങൾ. എങ്കിൽ അവ ഉടൻ ആക്രിക്ക് കൊടുക്കാൻ തയാറായിക്കൊള്ളൂ. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ഉടൻ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങാതെ നശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കരട് നയം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഉടൻ അനുമതി ലഭിക്കുമെന്നും...

ചൈനയില്‍ ഐസ്‌ക്രീമില്‍ കോവിഡ്; കഴിച്ചവരെ തേടി നെട്ടോട്ടം

ടിയാന്‍ജിന്‍: വടക്കുകിഴക്കന്‍ ചൈനയിലെ ടിയാന്‍ജിനില്‍ ഐസ്‌ക്രീമില്‍ കോവിഡ് കണ്ടെത്തി. ടിയാന്‍ജിന്‍ ദാഖിയോഡോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമിലെ മൂന്ന് സാമ്പിളുകളിലാണ് കോവിഡ് കണ്ടെത്തിയത്. ഐസ്‌ക്രീം കഴിച്ചവരെ തേടിയുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. 4836 ബോക്‌സ് ഐസ്‌ക്രീമാണ് കമ്പനി നിര്‍മിച്ചത്. ഇതില്‍ 1812 വിവിധ പ്രവിശ്യകളില്‍ വിറ്റു. 2089 ബോക്‌സുകള്‍ സുരക്ഷിമായി സീല്‍ ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്ന് ചൈന ഡെയ്‌ലി...

മലബാർ എക്സ്പ്രസിൽ തീപ്പിടുത്തം

വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും പുക ശ്വസിച്ചത് മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം തീയണക്കാന്‍ ശ്രമിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണക്കാന്‍...

2020ല്‍ ടേക്ക് എവേ ഓര്‍ഡര്‍ ഏറ്റവുമധികം ലഭിച്ച ഭക്ഷണം ഏതെന്നറിയാമോ?

കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖല നേരിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്‍ കുതിച്ചുകയറ്റം തന്നെയാണ് ഈ മേഖലയില്‍ സംഭവിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിവിധ കമ്പനികള്‍ സുരക്ഷിതമായ ഭക്ഷണവിതരണം ആരംഭിച്ചതോടെ മുമ്പത്തേക്കാള്‍ അധികമായി ആളുകള്‍ ഓണ്‍ലൈന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന കാഴ്ച നാം കണ്ടു. ഇന്ത്യയില്‍ മാത്രമല്ല, മറ്റനവധി രാജ്യങ്ങളിലും...

അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കി; ഞായറാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി അബുദാബി. ഞായറാഴ്‍ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അതേസമയം പൂര്‍ണമായി വാക്സിനെടുത്തവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍, 48 മണിക്കൂറിനിടെയുള്ള...

കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ വീട്ടമ്മയെ ഭര്‍ത്താവ് കൈയ്യോടെ പിടികൂടി; ഇവളെ എനിക്ക് വേണ്ടെന്ന് ഭര്‍ത്താവ്, കാമുകനാണെങ്കില്‍ വിവാഹിതനും .ഒടുവില്‍ സംഭവത്തിന്‍റെ ക്ലൈമാക്സ് ഇങ്ങനെ

പുനലൂര്‍: കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞുനിറുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ഒരു കുട്ടിയുടെ മാതാവാണ് യുവതി. കാമുകനായ യുവാവ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇടമണ്‍ യു.പി സ്‌കൂള്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കറവൂര്‍ സ്വദേശിയായ യുവാവും ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയും...

കാസ‍ര്‍കോട് കളക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറ്റണമെന്ന് യുഡിഎഫ്

കാഞ്ഞങ്ങാട്: കാസർകോട് കലക്ടർ ഡി.സജിത് ബാബുവിനെ  ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും കത്തു നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എം.എൽ.എ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും കളക്ടർ...

പുതിയ ‘സാംസങ്’ ഫോണിന്റെ പരസ്യത്തിൽ ഉപയോഗിച്ചത് ‘ഐഫോൺ’; പരിഹസിച്ച് ട്രോളൻമാർ

ലോകത്തെ മുൻ നിര ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനിയായ  സാംസങിന്  പരസ്യം നൽകിയപ്പോൾ സംഭവിച്ച പിഴവ് ആഘോഷമാക്കി സോഷ്യൽ മീഡിയ. സാംസങ് അവരുടെ ഏറ്റവും പുതിയ ഫോൺ ആയ ഗ്യാലക്സി എസ് 21 ന്റെ ലോഞ്ചിന് മുന്നോടിയായി ട്വിറ്ററിൽ ഒറു പോളിംഗ് നടത്തിയിരുന്നു. ഇതിനായി ഉപയോഗിച്ചതാകട്ടെ ഐ ഫോണും. ഇതേത്തുടർന്ന് വൻ ട്രോളുകളാണ് ദക്ഷിണ കൊറിയൻ സ്മാർട്...

രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സൗദി ധനകാര്യ മന്ത്രാലയം

രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കൾക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങൾ വാട്സ് ആപ്പ് വഴി പങ്കുവെക്കരുത്. വാട്സാപ്പിൽ ഈയിടെ സ്വകാര്യത നയത്തിൽ ഉണ്ടായ മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യത നയത്തിൽ ഈയിടെയാണ് വാട്സ് ആപ്പ് മാറ്റം...
- Advertisement -spot_img

Latest News

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...
- Advertisement -spot_img