മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ നാളെ മുതൽ ആരംഭിക്കും. കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ കര്‍ശന നടപടിയുണ്ടാവും. വി.ഐ.പി വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാവും. കർട്ടനും കൂളിംഗ് ഫിലിം ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.
സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂർ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂർ 207, ഇടുക്കി 181, കാസർഗോഡ് 92 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ...
അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ കേരളത്തിൽ കോൺഗ്രസ് നിയസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. പ്രഖ്യാപനം അണികളെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കിലും അപ്രായോഗിവും യാഥാർഥ്യബോധമില്ലാത്തതുമെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വാദം. എന്നാൽ കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനിവാര്യമായ സാമ്പത്തിക പരിഷ്കരണങ്ങളുമുണ്ടെങ്കിൽ പദ്ധതി കേരളം...
മംഗളൂരു: ഒരു കോടിയിലേറെ രൂപ വിലവരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍.
മുഗു സ്വദേശി മുഹമ്മദ് ഷുഹൈബ്(31), മേല്‍പ്പറമ്പിലെ ഫൈസല്‍ തൊട്ടി (37) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ നിന്ന് മൊത്തം 1.09 കോടി രൂപ വിലവരുന്ന 2.154 കിലോ സ്വര്‍ണ്ണം പിടികൂടി. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നുള്ള എയര്‍...
മഞ്ചേശ്വരം: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കെ എസ് ആര്‍ ടി സി ബസ്സുകളില്‍ കടത്തുകയായിരുന്ന അന്‍പത് കിലോ പുകയില ഉല്‍പ്പന്നങ്ങളും 50 പാക്കറ്റ് മദ്യവും പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചക്കും രാത്രിയും നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മംഗ്‌ളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന...
കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസിറുദ്ദീൻ അറിയിച്ചു. പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരുമെന്നും സംഘടന വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി...
കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകർ ഐ.എ.എസ്. 100 കോടി രൂപ കാണാനില്ല. എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ശറഫുദ്ധീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടിസി ഒന്നുകിൽ നന്നാക്കുമെന്നും അല്ലെങ്കിൽ പുറത്തുപോകുമെന്നും ബിജു പ്രഭാകർ ഐ.എ.എസ് തുറന്നടിച്ചു.
"ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പിൽ...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു. ഇതേത്തുടര്‍ന്ന് ബറോഡയുടെ നായകനായ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി.
സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ക്രുനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടീമംഗങ്ങള്‍ക്കൊപ്പം ബയോ ബബിള്‍ സര്‍ക്കിളില്‍ കഴിയുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇനിയുള്ള...
രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...