കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 400 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമായി. പുതുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
വെള്ളിയാഴ്ച പവന് 200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 10 ദിവസത്തിനിടെ പവന് 2,000 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്ട്സ്ആപ്പിനെതിരെ രാജ്യത്ത് ആദ്യ നിയമ നടപടി. അഭിഭാഷകനായ ചൈതന്യ റൊഹില്ലയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിലെ മാറ്റം സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ചാണ് ചൈതന്യ റൊഹില്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
വാട്ട്സ്ആപ്പ് ഏകപക്ഷീയമായി ഉപഭോക്താക്കളുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി...
കോട്ടയം: സഭയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് വിദ്വേഷപ്രചരണം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനുമാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്.
കെ.സി.ബി.സി ആസ്ഥാനത്തെത്തിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞത്. കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയെ കണ്ടാണ് ഇരുവരും മാപ്പ് പറഞ്ഞത്.
ഔദ്യോഗിക...
ലഖ്നൗ: രണ്ടുപേര്‍ ചേര്‍ന്ന് തോക്കുപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുപി പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് വിചിത്രമായ കേക്കുമുറി നടന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കേക്ക് മുറിച്ച ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് രണ്ട് പേര്‍ ചേർന്ന് പിറന്നാള്‍ കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള...
തിരുവനന്തപുരം | സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളുമായി. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട്...
ഹലാല്‍ ഭക്ഷണത്തിനെതിരായും ബാങ്ക് വിളിക്ക് എതിരായും കേരള ഇന്‍റര്‍ ചര്‍ച്ച് ലൈറ്റ് കൌണ്‍സിലിന്‍റേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഉറവിടം വ്യക്തമാകാതിരിക്കാന്‍ ഇത്തരം നോട്ടീസുകളില്‍ വ്യക്തമായ ഫോണ്‍ നമ്പര്‍ പോലും നല്‍കിയിട്ടില്ലെന്നും ക്രൈസ്തവ സമൂഹത്തിന്‍റെ എന്ന അര്‍ത്ഥത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നവരെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പുറത്തുകൊണ്ടുവരാന്‍...
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി. ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
തൃണമൂല്‍കോണ്‍ഗ്രസില്‍ നിന്ന് 50 എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍...
സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യവേ ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും കാണികളിൽ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. സംഭവം വലിയ വാർത്തയാവുകയും പിന്നീട് ഐ.സി.സി അതിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിലും ഇന്ത്യൻ താരങ്ങൾക്ക് നേരെ ഒാസീസ്...
പ്രഭാതഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണെന്ന് തന്നെ പറയാം .പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തടി കുറയ്ക്കാനായി ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായും കണ്ട് വരുന്നു. എന്നാൽ ഇത് ഭാരം കുറയ്ക്കാൻ സഹായിക്കില്ലെന്നും മറിച്ച് ഭാരം കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യകരമായ പ്രഭാതഭക്ഷണം ഉച്ചഭക്ഷണ സമയത്ത് അനാവശ്യ കലോറി...